പുതുമുഖ നടന്‍ മനോജ് മോസെസിന്റെ പിറന്നാളാണ് മോഹൻലാലും ടീമും ചേർന്ന് ലൊക്കേഷനിൽ ആഘോഷമാക്കിയത്

മോഹൻലാലും മനോജ് മോസസും, പിറന്നാൾ ആഘോഷത്തിൽ നിന്ന്/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:18 am IST

News Now

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്. പുതുമുഖ നടന്‍ മനോജ് മോസെസിന്റെ പിറന്നാളാണ് മോഹൻലാലും ടീമും ചേർന്ന് ലൊക്കേഷനിൽ ആഘോഷമാക്കിയത്. 

മനോജ് തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ ദിവസമാണ് ഞാന്‍ ലോകത്തിലേക്ക് വന്നത്. ഈ സ്‌പെഷ്യല്‍ ദിനത്തില്‍ എനിക്ക് ഒരുകാര്യം നിങ്ങളോട് പറയാനുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഒരു മികച്ച സംവിധായകന്റെ സ്വപ്‌ന പദ്ധതിക്കൊപ്പം യാത്ര ചെയ്യുകയാണ് ഞാന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടെ വാലിബനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നതും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുക എന്നതിലും വലുതായി എനിക്കൊന്നും ലഭിക്കാനില്ല.- എന്ന കുറിപ്പിലാണ് മനോജ് മോസസ് വിഡിയോ പോസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍, ലിജോ ജോസ്, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു.

'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം രാജസ്ഥാനിലെ പൊഖ്‌റാനില്‍ പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates