മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലെ ഫയല്‍വാന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ മി​ഗ്ദാദ് അന്തരിച്ചു

മുത്താരംകുന്ന് പിഒ ചിത്രത്തിൽ മി​ഗ്ദാദ്/ വിഡിയോ സ്ക്രീൻഷോട്ട്, മി​ഗ്ദാദ്/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:09 am IST

News Now

തിരുവനന്തപുരം; നടൻ മി​ഗ്ദാദ് അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചു വർഷങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലെ ഫയല്‍വാന്റെ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു. 

1982- ൽ റിലീസായ ആ ദിവസം എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. മിഗ്ദാദിൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ വേഷം ആയിരുന്നു മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ. മയക്കുമരുന്ന് കലക്കിയ പാൽ കുടിച്ച് ഗുസ്തിക്കിടെ ഗോദയിൽ മയങ്ങി വീഴുന്ന "ജിംഖാന അപ്പുക്കുട്ടൻ പിള്ള" എന്ന ആ കഥാപാത്രം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍, ആ ദിവസം, കുയിലിനെ തേടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates