ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവർത്തകനും പൊതുവാൾസമാജം മുൻ പ്രസിഡന്റും ആയിരുന്നു

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:58 am IST

News Now

കൊച്ചി; നടൻ നന്ദു പൊതുവാളിന്റെ അച്ഛൻ പോണേക്കര ജ്യോതിസ് വീട്ടിൽ (തേക്കിൻകാട്ടിൽ കിഴക്കേതനിൽ) രാമ പൊതുവാൾ അന്തരിച്ചു. 92 വയസായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവർത്തകനും പൊതുവാൾസമാജം മുൻ പ്രസിഡന്റും ആയിരുന്നു.

രാജലക്ഷ്മിയാണ് ഭാര്യ. നന്ദു പൊതുവാളിനെ കൂടാതെ ശ്രീകുമാർ പൊതുവാൾ, ശശികുമാർ പൊതുവാൾ (പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്) എന്നിവർ മക്കളാണ്. മരുമക്കൾ: റീത്ത, രമ, ജ്യോതി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates