
News Now
രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്, രണ്ട് വാക്കില് മറുപടി നല്കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്ലിൻ; 'ബാച്ച്ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ശിവ (മിർച്ചി ശിവ). റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ശിവയുടെ പുതിയ ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ സമയത്ത് മലയാള സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവ പറഞ്ഞിരുന്നു. മലയാളത്തിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന് മോഹന്ലാല് ആണെന്നും ശിവ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ശിവയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. "എനിക്ക് മലയാള സിനിമകള് ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തില് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന് ആരാണെന്ന് ചോദിച്ചാല് അത് തീര്ച്ചയായും മോഹന്ലാല് സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷേ മോഹന്ലാല് സാറിനെ കൂടുതല് ഇഷ്ടപ്പെടാന് കാരണമുണ്ട്.
ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന് തന്നെ മതിയാകും. അതിന് പല അര്ഥങ്ങളുമുണ്ടാകും. ക്ലോസ്അപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്ഥങ്ങളുണ്ടാകും. അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്.
മോഹന്ലാല് സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തില് നല്ല സിനിമകള് വന്നാല് ഞാന് എന്തായാലും അഭിനയിക്കും".- ശിവ പറഞ്ഞു. ഗ്രേസ് ആന്റണി ആണ് പറന്ത് പോമിൽ നായികയായെത്തുന്നത്. മാസ്റ്റർ മിഥുൻ റിയാൻ, അഞ്ജലി, അജു വർഗീസ്, വിജയ് യേശുദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Summary
Tamil Actor Shiva on his love for Actor Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




