തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

കേരളത്തില്‍ വലിയ വിജയം സ്വന്തമാക്കി തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. 'അടിച്ചു പൊളിച്ചു കേരളം' എന്നുകുറിച്ചാണ് സിദ്ധാര്‍ത്ഥ് എല്‍ഡിഎഫ് വിജയത്തില്‍ സന്തോഷം അറിയിച്ചിരിക്കുന്നത്. 

'പിണറായി വിജയന്‍' എന്ന് എഴുതിയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ ട്വീറ്റ് എന്നാല്‍ ഇതിലെ അക്ഷരത്തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പിണറായിയുടെ സ്പെല്ലിങ്ങൊക്കെ എനിക്കറിയാം മക്കളേ എന്നെഴുതിയായിരുന്നു അഭിനന്ദനമറിയിച്ചത്. 

Story image

ബിജെപിയെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുള്ള താരങ്ങളില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ്. കോവിഡ് പോരാട്ടത്തില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ അടുത്തിടെ താരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആകുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates