'മികച്ചൊരു ഔട്ട്‌പുട്ട് ലഭിക്കുന്നത് വരെ സംവിധായകൻ 'വൺ മോർ' എന്ന് പറഞ്ഞ് നമ്മെ പ്രോത്സാഹിപ്പിക്കും'.

Suriya
SuriyaSource by : ഇൻസ്റ്റ​ഗ്രാം
Last Updated :20 October 2026, 10:10 am IST
Guest Author :Hima Prakash

News Now

സോഷ്യൽ മീഡിയ റീലുകൾ കണ്ട് സമയം കളയാതെ ജീവിതത്തിലെ യഥാർഥ വിജയ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ വിദ്യാർഥികളോട് നടൻ സൂര്യ. റീലുകൾക്ക് പിന്നാലെ പോകാതെ ജീവിതത്തിൽ കഠിനാധ്വാനത്തിനും പഠനത്തിനും പ്രാധാന്യം നൽകണമെന്നും സൂര്യ പറഞ്ഞു. ചെന്നൈയിൽ നടന്ന ശിവകുമാർ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 47-ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ.

"സോഷ്യൽ മീ‍ഡിയ റീലുകൾ മാത്രം തുടർച്ചയായി കണ്ടു കൊണ്ടിരുന്നാൽ നിങ്ങൾ ഒരു കഥ കാണുക മാത്രമാണ് ചെയ്യുന്നത്. അതിലൂടെ ഒന്നും പഠിക്കാൻ കഴിഞ്ഞേക്കില്ല. റീലുകൾക്ക് പിന്നാലെ പോകാതെ ജീവിതത്തിൽ വിജയം കൈവരിച്ച വ്യക്തികളുടെ യഥാർത്ഥ അനുഭവങ്ങളെയും യാത്രകളെയും അടുത്തറിയാൻ ശ്രമിക്കണം.

സിനിമയിൽ ഒരു രംഗം ശരിയാകാൻ അഭിനേതാക്കൾക്ക് പലപ്പോഴും നിരവധി 'ടേക്കുകൾ' ആവശ്യമായി വരാറുണ്ട്. മികച്ചൊരു ഔട്ട്‌പുട്ട് ലഭിക്കുന്നത് വരെ സംവിധായകൻ 'വൺ മോർ' എന്ന് പറഞ്ഞ് നമ്മെ പ്രോത്സാഹിപ്പിക്കും. അതൊരിക്കലും നിങ്ങൾ തോറ്റു പോയി എന്നതിന്റെ സൂചനയല്ല. ഞാൻ ജീവിതത്തെ കാണുന്നതും ഒരു സംവിധായകന്റെ കണ്ണിലൂടെയാണ്.

ജീവിതം ഒരിക്കലും നിങ്ങൾ പരാജയപ്പെട്ടു എന്ന് പറയുന്നില്ല. നിങ്ങൾ അങ്ങനെ ചിന്തിച്ചേക്കാമെങ്കിലും യഥാർത്ഥത്തിൽ ജീവിതം അങ്ങനെയല്ല".- സൂര്യ പറഞ്ഞു. ജീവിതത്തിൽ എപ്പോഴും "മറ്റൊരു അവസരം കൂടി" കാത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷ കൈവിടരുതെന്നും താരം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സൂര്യയും പിതാവ് ശിവകുമാറും ചേർന്ന് വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 13.78 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. ചിത്രകാരൻ ജീവനന്ദന് ഒരു ലക്ഷം രൂപയും പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' ആണ് സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രം നവംബർ 6 ന് തിയറ്ററുകളിലെത്തും.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Actor Suriya urged students to not watch too many instagram reels.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics