News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

സിനിമാമേഖലയില് വേതനം സംബന്ധിച്ച് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഇടയിലെ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. ഒരു നായകനടന് ഒറ്റ സിനിമയില് നിന്ന് ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് തന്റെ ഒരു സിനിമ മുഴുവനായി ചിത്രീകരിക്കാന് കഴിയുമെന്ന് തപ്സി പറയുന്നു. അതുകൊണ്ടുതന്നെ നടിമാര്ക്ക് ഒരു വര്ഷം മുഴുവന് ഒരു സിനിമയ്ക്കായി മാറ്റിവയ്ക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് നടി.
തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സിനിമയിലെ വേതന വിഷയത്തെക്കുറിച്ച് തപ്സി തുറന്നടിച്ചത്. ' നായകന്മാര് കേന്ദ്ര കഥാപാത്രങ്ങളില് എത്തുന്ന സിനിമകള്ക്ക് ലഭിക്കുന്നത്ര മുടക്കുമുതല് നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്ക്ക് കിട്ടില്ല. അതുകൊണ്ട് വിഎഫ്എക്സ് പോലുള്ളവയില് അമിതമായി ആശ്രയിക്കാന് കഴിയില്ല. സ്വയം കാര്യങ്ങള് ചെയ്യേണ്ടിവരും. അതുപോലെതന്നെ നായികമാര്ക്ക് ഒരു സിനിമയ്ക്ക് മാത്രമായി ഒരു വര്ഷമൊന്നും മാറ്റിവയ്ക്കാനും സാധിക്കില്ല. കാരണം നായകന്മാരുടെ അത്രയും ശമ്പളം അവര്ക്കി കിട്ടുന്നില്ല' തപ്സി പറഞ്ഞു.
"ഞങ്ങളുടെ സിനിമയുടെ മുഴുവന് ചിലവ് ഒരു നായക നടന്റെ പ്രതിഫലത്തിന് സമമാണ്. അതുകൊണ്ടുതന്നെ ഒരു സിനിമയുടെ തയ്യാറെടുപ്പിനും ചിത്രീകരണത്തിനുമായി ഞാന് ഒരു വര്ഷം മുഴുവന് ചിലവഴിച്ചേക്കാം എന്ന് കരുതിയാല് എനിക്ക് നഷ്ടപ്പെടുന്നത് അഞ്ചാളോം സിനിമകളായിരിക്കും. അത് ഒരിക്കലും പ്രായോഗികമാകില്ല', നടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



