
നടി വൈശാലിയുടെ മരണം, അയൽവാസികളായ ദമ്പതികൾക്കെതിരെ കേസെടുത്തു
അഞ്ചു പേജോളം വരുന്ന ആത്മഹത്യ കുറിപ്പിൽ രാഹുൽ മാനസികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്
ഭോപ്പാൽ; ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിന്റെ മരണത്തിൽ അയൽവാസികളായ ദമ്പതികൾക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. രാഹുൽ നവ്‌ലാനി, ഭാര്യ ദിഷ എന്നിവരുടെ പേരിലാണ് കേസെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വൈശാലിയെ ഇൻഡോറിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നു കണ്ടെത്തിയ അഞ്ചു പേജോളം വരുന്ന ആത്മഹത്യ കുറിപ്പിൽ രാഹുൽ മാനസികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. വൈശാലിയുടെ മുൻ കാമുകൻ കൂടിയായിരുന്നു ഇയാൾ. വൈശാലിയുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ രാഹുലും ദിഷയും വീടു പൂട്ടി മുങ്ങി. അന്വേഷണം പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
വൈശാലിയുടെയും രാഹുലിന്റെയും അച്ഛൻമാർ കച്ചവട പങ്കാളികളാണെന്ന് അസിസ്റ്റന്റ് കമ്മിഷണൽ മോത്തിയുർ റഹ്‌മാൻ പറഞ്ഞു. പണ്ടേ പരസ്പരം അറിയുന്നവരാണ് വൈശാലിയും രാഹുലും. വൈശാലിയുടെ വിവാഹാലോചനകൾ അറിഞ്ഞതു മുതൽ രാഹുൽ ശല്യപ്പെടുത്തിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

Related News


'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
