സുര്യയുടെയും അപർണ ബാലമുരളിയുടെയും പ്രകടനത്തെ പ്രശംസിച്ചാണ് നടന്റെ ട്വീറ്റ്

Last Updated :20 January 2024, 8:33 am IST

News Now

സുധ കൊങ്കാരയുടെ പുതിയ സിനിമ സൂരരൈ പോട്ര് കണ്ട ശേഷം അഭിനന്ദനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ വിജയ് ദേവരക്കൊണ്ട. സുര്യയുടെയും അപർണ ബാലമുരളിയുടെയും പ്രകടനത്തെ പ്രശംസിച്ചാണ് നടന്റെ ട്വീറ്റ്. എങ്ങനെയാണ് ഇത്രയും മികച്ച പ്രകടനം നടത്തിയ സ്‍ത്രീയെ സുധ കണ്ടെത്തിയത് എന്ന ചോദ്യത്തോടെയാണ് അപർണയുടെ പ്രകടനത്തെ വിജയ് അഭിനന്ദിച്ചത്. 

"സുഹൃത്തുക്കളൊടൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളിൽ മൂന്ന് പേർ കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയിൽ തന്നെയായിരുന്നു. എന്തൊരു മികച്ച പെർഫോർമറാണ് സൂര്യ താങ്കൾ. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്‍ത്രീയെ സുധ കണ്ടെത്തിയത് എന്നോർത്ത് ഞാൻ അദ്ഭുതപ്പെടുന്നു. എത്ര യാഥാർഥ്യത്തോടെയാണ് ഇവർ അഭിനയിച്ചിരിക്കുന്നത്. ഒരു സംവിധായികയെന്ന നിലയിൽ നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നു", വിജയ് ദേവരക്കൊണ്ട ട്വിറ്ററിൽ കുറിച്ചു.

Story image

യഥാർഥ കഥയുമായി എത്രത്തോളം സത്യസന്ധത പുലർത്തിയെന്നോ എത്രമാത്രം ഫിക്‌ഷനുണ്ടെന്നോ തനിക്ക് അറിയില്ലെന്നും ക്യാപ്റ്റന്റെ സിംപ്ലി ഫ്ലൈ എന്ന ബുക്ക് വായിച്ചാൽ കൂടുതൽ അറിയാമെന്നും വിജയ് ട്വീറ്റിൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates