അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് ടീച്ചറിന്റെ സംവിധാനം നിർവഹിക്കുന്നത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:06 am IST

News Now

അഞ്ചു വര്‍ഷത്തിന് ശേഷം നടി അമലാ പോള്‍ വീണ്ടും മലയാളത്തിൽ നായികയായെത്തുന്നു. 'ദി ടീച്ചര്‍' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രകവർത്തകർ. നടന്‍ മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിച്ച അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് ടീച്ചറിന്റെ സംവിധാനം നിർവഹിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലർ ആണ് ചിത്രം. മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നട്ട് മഗ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം വി റ്റി വി ഫിലിംസ് ആണ് നിർമ്മിക്കുന്നത്. പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates