'ഞങ്ങളുടെ ലിറ്റിൽ മിറക്കിൾ', അമ്മയാകാൻ ഒരുങ്ങി നടി അർച്ചന സുശീലൻ; ചിത്രം പങ്കുവച്ച് താരം
ഭർത്താവ് പ്രവീൺ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അർച്ചന സന്തോഷവാർത്ത പങ്കിട്ടത്

അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന സുശീലൻ. ഭർത്താവ് പ്രവീൺ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അർച്ചന സന്തോഷവാർത്ത പങ്കിട്ടത്. "അവർ ലിറ്റിൽ മിറക്കിൾ ഇൻ ദി മേക്കിങ്" എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരുടെ പ്രിയ താരമായത്. 'മാനസപുത്രി' എന്ന സീരിയലിലെ 'ഗ്ലോറി' എന്ന വില്ലത്തിയാണ് അർച്ചനയുടെ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം. പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു അർച്ചന.
അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 33-ാം വയസിൽ ജീവിതത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് താരം. നിരവധി താരങ്ങളാണ് അർച്ചനയ്ക്ക് ആശംസകളറിയിച്ചിരിക്കുന്നത്. നടി മുക്ത, ആര്യ, ദിയ മേനോൻ, മൃദുല വിജയ്, ബഷീർ ബാഷി എന്നിവർ കമന്റുകളിൽ ആശംസകളറിയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
