'അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ മാറി'.

Avika Gor
അവിക ​ഗോർSource by : instagram
Last Updated :18 June 2024, 11:53 am IST

News Now

ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അവിക ​ഗോർ. ബാലിക വധു എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അവിക ശ്രദ്ധേയായത്. 2013 ൽ പുറത്തിറങ്ങിയ ഉയ്യാല ജംപാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവികയുടെ സിനിമ അരങ്ങേറ്റം. തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിൽ സജീവമാണിപ്പോൾ അവിക.

അടുത്തിടെ ഒരഭിമുഖത്തിൽ ഒരു ബോഡി​ഗാർഡ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതിനേക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. കസാഖിസ്ഥാനിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേദിയിലേക്ക് നടക്കുമ്പോൾ ബോഡി​ഗാർഡ് തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും അത് തനിക്ക് വളരെയധികം ഷോക്കായെന്നുമാണ് അവിക വെളിപ്പെടുത്തിയത്.

'വേദിയിലേക്ക് ഞാൻ നടന്നു പോയപ്പോൾ ആരോ പിന്നിൽ നിന്ന് സ്പർശിക്കുന്നതു പോലെ തോന്നി. തിരിഞ്ഞ് നോക്കിയപ്പോൾ അത് ബോഡി​ഗാർഡ് ആയിരുന്നു. പിന്നെയും അയാൾ എന്റെ ശരീരത്ത് സ്പർശിച്ചു. എന്തൊരു നാണക്കേടാണ് ഇതെന്ന് പറഞ്ഞ് ഞാൻ അയാളെ നോക്കി. അയാൾ എന്താണെന്ന് എന്നോട് ചോദിച്ചു. കുറച്ചു കഴിഞ്ഞ് അയാളെന്നോട് വന്ന് ക്ഷമ പറഞ്ഞു. പിന്നെ ഞാനെന്തു പറയാൻ, ഞാനത് വിട്ടു.

ഇവർ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ മറ്റൊരാളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തേക്കുറിച്ച് അവർക്കറിയില്ല. അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ മാറി. ഇത്തരം സംഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. അന്ന് ധൈര്യമുണ്ടായിരുന്നെങ്കിൽ തിരിഞ്ഞ് നിന്ന് ഞാനയാളെ തല്ലിയേനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപ്പോൾ എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ ഇനി അങ്ങനെയൊരു സംഭവം ഉണ്ടാകില്ലെന്നാണ് എന്റെ പ്രതീക്ഷ'- അവിക അഭിമുഖത്തിൽ പറഞ്ഞു. മുൻപ് വാട്സ്ആപ്പിലൂടെ തനിക്ക് അശ്ലീല സന്ദേശമയച്ച നടനെ സമൂഹത്തിന് മുന്നിൽ താരം തുറന്നു കാട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates