'എന്നെ ഒരു നായയെ പോലെ തുരത്തി ഓടിച്ചു'; സൽമാൻ ഖാന്റെ അംഗരക്ഷകർക്കെതിരെ ദബാങ്-3 താരം
സൽമാൻ ഖാന്റെ അംഗരക്ഷകർക്കെതിരെ ദബാങ്-3 താരം ഹേമ ശർമ

സൽമാൻ ഖാന്റെ അംഗരക്ഷകർക്കെതിരെ ഗുരുതര ആരോപണവുമായി ദബാങ്-3 താരം ഹേമ ശർമ. സൽമാൻ ഖാനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ചെന്നതിന് നായയെ തുരത്തി ഓടിക്കുന്നത് പോലെ അവർ തന്നെ ഓടിച്ചെന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തി.
2019 ലാണ് സംഭവം. 'സൽമാൻ ഖാനെ ഒന്നു കാണാൻ വേണ്ടി ദബാങ്-3 എന്ന ചിത്രത്തിനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിനൊപ്പം ഒരു സീൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. എന്നാൽ ആ സീൻ ഞങ്ങൾ ഒരുമിച്ചായിരുന്നില്ല ചെയ്‌തത്. പിന്നീട് ബിഗ് ബോസ് താരം പണ്ഡിറ്റ് ജനാർദൻ വഴി അദ്ദേഹത്തെ ഒന്നു കാണാൻ അവസരമൊരുങ്ങി. എന്നാൽ അദ്ദേഹത്തെ കാണാൻ ഷൂട്ടിങ് സെറ്റിലെത്തിയ എന്നെ അവർ അപമാനിക്കുകയാണ് ചെയ്തത്. ഒരു നായയെ പോലെ അവർ തുരത്തി ഓടിച്ചു'- ഹേമ ശർമ പറഞ്ഞു.
പണ്ഡിറ്റ് ജനാർദനോടും അവർ വളരെ മോശമായാണ് പെരുമാറിയത്. സെറ്റിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു, അവരുടെയെല്ലാം മുന്നിൽ വെച്ചാണ് അവർ തന്നെ അപമാനിച്ചതെന്നും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടിരുന്നെന്നും നടി പറഞ്ഞു. എന്നാൽ സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം സംഭവത്തിൽ ഇടപെടുമായിരുന്നുവെന്നും താരം പറഞ്ഞു.
ഇത് ആദ്യമായല്ല സൽമാൻ ഖാന്റെ അംഗരക്ഷകർ ഗുണ്ടകളെ പോലെ പെരുമാറുന്നത്. അടുത്തിടെയാണ് ബോളിവുഡ് താരം വിക്കി കൗശലിനെ സൽമാൻ ഖാന്റെ അംഗരക്ഷകർ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
