മകളും നടിയുമായ കല്യാണി പ്രിയദർശനാണ് ലിസിയുടെ പുതിയ ചിത്രത്തിന് പിന്നിൽ

ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:46 am IST

News Now

മലയാളികളുടെ പ്രിയപ്പെട്ട നായിക ലിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് ചിത്രം പകർത്തിയത് എന്നാണ് ലിസി കുറിച്ചിരിക്കുന്നത്. മകളും നടിയുമായ കല്യാണി പ്രിയദർശനാണ് ലിസിയുടെ പുതിയ ചിത്രത്തിന് പിന്നിൽ. 

ബൽക്കണിയിലെ പച്ചപ്പിന്റെ മനോഹാരിതയിലാണ് ചിത്രമെടുത്തിരിക്കുന്നത്. മഞ്ഞ കുർത്തയിൽ ഫോർട്ട് ഹെയർ ലുക്കിലാണ് ലിസി. 

പ്രിയദർശനുമായി വേർപിരിഞ്ഞ ലിസി സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോയുടെ തിരക്കുകളിലാണ് നടിയിപ്പോൾ. കല്യാണി, സിദ്ധാർഥ് എന്നീ രണ്ടു മക്കളാണ് പ്രിയദർശൻ-ലിസി ദമ്പതികൾക്ക്. കല്യാണി അഭിനയത്തിൽ തിളങ്ങുമ്പോൾ വിഎഫ്എക്‌സിലാണ് സിദ്ധാർത്ഥ് താത്പര്യം കാണിച്ചത്.  ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ’ ഇരുവരും അച്ഛനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates