
'ആ ചോദ്യം വീട്ടിൽ നിന്നു പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്, അത് കുറച്ച് ബുദ്ധിമുട്ടാണ്'; നടി മാനസ
ഇഷ്ടം പോലെ ഇത്തരം ചോദ്യങ്ങൾ കേട്ടിട്ടുണ്ട്.

ബാലതാരമായാണ് മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് മാനസ രാധാകൃഷ്ണൻ. 'ടിയാൻ' ഉൾപ്പെടെ നിരവധി സിനിമകളിൽ മാനസ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ 'സിനിമ ഇല്ലേ' എന്ന ചോദ്യം പലപ്പോഴായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് മാനസ.
വീട്ടുകാരിൽ നിന്നും തനിക്ക് ഈ ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. "അടുത്ത സിനിമ എപ്പോഴാണെന്നുള്ള ചോദ്യം എപ്പോഴും കേൾക്കേണ്ടി വരാറുണ്ട്. വീട്ടിൽ പോയാൽ തന്നെ എല്ലാവരും ചോദിക്കും. പരീക്ഷയ്ക്ക് നമുക്കിപ്പോൾ നല്ല മാർക്ക് ഒക്കെ കിട്ടിയിരിക്കുവാണെങ്കിൽ നമ്മളോട് അത് ആരെങ്കിലും ചോദിക്കാൻ വേണ്ടി നമ്മൾ കാത്തിരിക്കുമല്ലേ.
എത്ര മാർക്കാണ് കിട്ടിയത് എന്ന് നമുക്കവരോട് പറയാല്ലോ. അതുപോലെ നമുക്കൊരു പ്രൊജക്ട് അടുത്തത് നമ്മൾ പറയാൻ കാത്തിരിക്കുന്ന സമയത്ത് ചോദിക്കുക ആണെങ്കിൽ നമുക്ക് സന്തോഷമാണ്. പക്ഷേ മാർക്ക് കുറവ് കിട്ടിയിട്ട് ആരെങ്കിലും ചോദിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പോലെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് ഒരു ഉത്തരം പറയാനില്ലെങ്കിൽ ഇങ്ങനെയൊരു ചോദ്യം നമുക്ക് കുറച്ചു ബുദ്ധിമുട്ടാണ്.
അതാണ് സംഭവം. ഇഷ്ടം പോലെ ഇത്തരം ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. ചിലപ്പോൾ ഞാൻ ഏതെങ്കിലും പ്രൊജക്ട് ഉണ്ടെങ്കിൽ പറയും. ചർച്ചയിലുള്ള പ്രൊജക്ട് ഒക്കെ ആണെങ്കിൽ പറയില്ല".- സെല്ലുലോയ്ഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ മാനസ പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Actress Manasa Radhakrishnan talks about her career struggle.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




