നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായി, വൈറലായി ചിത്രങ്ങൾ

ഗോവയിൽ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:57 am IST
Edited by :migrator

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഇന്ന് ​ഗോവയിൽ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ദുബായിൽ ബാങ്കറാണ് സൂരജ്.

മലയാളി വധുവായി മൗനി

നടൻ അർജുൻ ബിജ്ലാനിയാണ് വിവാഹചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മിസ്റ്റർ ആൻഡ് മിസിസ് നമ്പ്യാർ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ചുവന്ന ബോർഡറിലുള്ള വെള്ള പട്ടു സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ് അതിമനോഹരിയാണ് മൗനി. ​ഗോൾഡൻ കുർത്തയും മുണ്ടുമാണ് സുരജിന്റെ വേഷം. 

കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങുകളുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now