'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, ഒന്ന് ക്ഷമിക്കൂ': അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ശ്രുതി ഹാസന്‍

ശ്രുതി രഹസ്യവിവാഹം ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു

ശ്രുതി ഹാസനും ശാന്തനുവും/ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:51 pm IST

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ശ്രുതി ഹാസന്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ കാമുകന്‍ ശാന്തനു ഹസാരികയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുണ്ട്. അടുത്തിടെ ശ്രുതി രഹസ്യവിവാഹം ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍  അതില്‍ പ്രതികരണവുമായി ശ്രുതി ഹാസന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

താന്‍ വിവാഹം കഴിച്ചിട്ടില്ല എന്നാണ് താരം വ്യക്തമാക്കിയത്. ചെറിയ കാര്യം പോലും തുറന്നു പറയുന്ന താന്‍ ഈ കാര്യം മറച്ചുവെക്കുന്നത് എന്തിനാണെന്നും ശ്രുതി ചോദിക്കുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, രു ചെറിയ കാര്യം പോലും പുറത്തുപറയുന്ന ഞാന്‍ എന്തിനാണ് ഇത് ഒളിച്ചുവെക്കുന്നത്. എന്നെ അറിയാത്ത ആളുകളെ, നിങ്ങളൊന്ന് ക്ഷമിക്കൂ.- ശ്രുതി ഹാസന്‍ കുറിച്ചു. 

Story image

ശാന്തനുവും പ്രതികരണവുമായി എത്തി. നിങ്ങള്‍ എല്ലാവരും ഒന്ന് അടങ്ങൂ, ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. ഞങ്ങളെ അറിയാത്തവര്‍ അഭ്യൂഹങ്ങള്‍ പരത്തുന്നത് ദയവായി അവസാനിപ്പിക്കൂ.- എന്നാണ് ശാന്തനു കുറിച്ചത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ഒറി അവത്രമണിയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ശ്രുതി ഹാസന്റെ ഭര്‍ത്താവിനെ താന്‍ ആരാധിക്കുന്നുണ്ടെന്നും അതിനാല്‍ നടി തന്നോട് മോശമായി പെരുമാറി എന്നുമാണ് കുറിച്ചത്. പ്രഭാസ് ചിത്രം സലാറിലാണ് ശ്രുതി ഹാസന്‍ അവസാനം അഭിനയിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now