'ഞാൻ മോദി ഫാൻ'; ബിജെപിയിൽ ചേർന്ന് നടി ഊർമിള ഉണ്ണി

താനൊരു നരേന്ദ്ര മോദി ഫാനാണെന്നും ഊര്‍മിള പറഞ്ഞു.

Urmila Unni
Urmila UnniSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :18 November 2025, 5:24 pm IST

കൊച്ചി: നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഊർമിളയുടെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖരുമെത്തി.

ചലച്ചിത്ര നിർമാതാവായ ജി സുരേഷ് കുമാറും ചടങ്ങിനെത്തി. നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമാണ് ഊർമിള. താനൊരു നരേന്ദ്ര മോദി ഫാനാണെന്നും ഊര്‍മിള പറഞ്ഞു.

മനസു കൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഊർമിള ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനം ചൂടുള്ള ചർച്ചകൾക്ക് വഴിതെളിക്കുകയാണ്.

News Now

Summary

Cinema News: Actress Urmila Unni joins BJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics