2018ൽ ജയരാജ് സംവിധാനം ചെയ്‌ത ഭയാനകം എന്ന സിനിമയിലൂടെയാണ്  വെള്ളിത്തിരയിലെത്തുന്നത്.

വൈഷ്ണവി വേണുഗോപാൽ
Last Updated :20 January 2024, 9:16 am IST

News Now

ജൂൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. ദീർഘകാല സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂൺ എന്ന ചിത്രത്തിൽ നായിക രജിഷയുടെ കൂട്ടികാരിയുടെ കഥാപാത്രമായിരുന്നു വൈഷ്‌ണവി ചെയ്‌തത്. 2018ൽ ജയരാജ് സംവിധാനം ചെയ്‌ത ഭയാനകം എന്ന സിനിമയിലൂടെയാണ്  വെള്ളിത്തിരയിലെത്തുന്നത്.

ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജന​ഗണമന തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വൈഷ്‌ണവി അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രം​ഗത്തും സജീവമാണ് വൈഷ്‌ണവി. കഴിഞ്ഞ വർഷം നവംബറിൽ ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി രാഘവ് വിവാഹാഭ്യർഥന നടത്തുന്ന വീഡിയോ താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates