
'ഇന്ത്യക്കാരനായി ജീവിക്കുന്ന പാക്ക് ചാരന്'; ലേറ്റന്റിലെ 'തമാശ'യ്ക്ക് മറുപടിയുമായി അദ്നാന് സമി
മലയാളത്തിലും പാട്ടുകള്‍ പാടിയിട്ടുള്ള അദ്നാന് തന്റെ പാക്കിസ്ഥാനി പാസ്പോര്‍ട്ട് തിരികെ നല്കി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു

സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ സമയ് റെയ്നയുടെ ഹിറ്റ് ഷോയാണ് ഇന്ത്യാസ് ഗോട്ട് ലേറ്റഡ്. ആദ്യ സീസണ് വിവാദങ്ങളെ തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ രണ്ടാം സീസണ് നെറ്റ്ഫ്ളിക്സ് ഏറ്റെടുക്കുകയും വന്‍ വിജയമായി മാറുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ പുതിയ സീസണും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഷോയില്‍ കഴിഞ്ഞ ദിവസം അതിഥികളായി എത്തിയവരില്‍ നടന് ആയുഷ്മാന്‍ ഖുറാനയും ഉണ്ടായിരുന്നു. തന്റെ പുതിയ ചിത്രം ഉഡ്താ തീറിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു ആയുഷ്മാന്‍. ഷോയ്ക്കിടെ തന്റെ സിനിമയുടെ പ്ലോട്ട് എന്താണെന്ന് ആയുഷ്മാന്‍ പങ്കുവെക്കുന്നുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''ഇത് ഇന്ത്യയിലെ ആദ്യത്തെ ദേശസ്നേഹ-കോമഡി ചിത്രമാണ്. ഒരു സ്പൈ കോമഡി കൂടെയാണ്. ഇതില്‍ ഞാനൊരു പാക്കിസ്ഥാന് സ്പൈ ആണ്. ഇന്ത്യയിലേക്ക് വന്നിരിക്കുകയാണ് അയാള്‍. പിന്നീട് അയാള്‍ക്ക് ഓര്മ നഷ്ടമാകുന്നു. ഉണരുമ്പോള്‍ അവന്റെ ധാരണ താന്‍ ഇന്ത്യാക്കാരന് ആണെന്നായിരിക്കും. അവന് രാജ്യസ്നേഹമുണ്ട്. പക്ഷെ രാജ്യം ഏതാണെന്ന് മറന്നുപോയ അവസ്ഥ'' എന്നാണ് ആയുഷ്മാന്‍ പറയുന്നത്.
പിന്നാലെ പാനലില്‍ ഉണ്ടായിരുന്ന കൊമേഡിയനും നടനുമായ കുല്ലു കൗണ്ടറുമായെത്തി. ''അത് അദ്നാന് സമിയല്ലേ'' എന്നായിരുന്നു കുല്ലുവിന്റെ കൗണ്ടര്‍. പാക്കിസ്ഥാന് സ്വദേശിയായ അദ്നാന് സമി ഇന്ത്യന്‍ സംഗീതലോകത്തെ മിന്നും താരമാണ്. മലയാളത്തിലും പാട്ടുകള്‍ പാടിയിട്ടുള്ള അദ്നാന് തന്റെ പാക്കിസ്ഥാനി പാസ്പോര്‍ട്ട് തിരികെ നല്‍കുകയും 2016 ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.
ഷോയില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി അദ്നാന് സമിയുമെത്തി. ''ആദ്യം എനിക്ക് റൈറ്റ്സ് തരൂ, എന്നിട്ട് സിനിമ ഉണ്ടാക്കിക്കോളൂ'' എന്നായിരുന്നു അദ്നാന് സമിയുടെ പ്രതികരണം. കുല്ലുവിന്റെ കൗണ്ടറും അദ്നാന് സമിയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Adnan Sami reacts to a joke about him in India' Got Latent
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റം കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; 14 വർഷത്തിന് ശേഷം അത് സാധ്യമായി'
ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്ലന്റില് ഹണിമൂണും: ദിയ കൃഷ്ണ



