അക്ഷയ് കുമാറിന് പിന്നാലെ രാമസേതുവിലെ 45 നടീനടന്മാര്‍ക്കു കൂടി കോവിഡ്, ഷൂട്ടിങ് നിര്‍ത്തി

100ല്‍ അധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്കും കോവിഡ് പോസിറ്റീവാകുകയായിരുന്നു

അക്ഷയ്കുമാർ, രാമസേതു ടീം/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

നടന്‍ അക്ഷയ് കുമാറിന് പിന്നാലെ രാമ സേതുവിലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പായാണ് ചിത്രത്തിലുള്ളവര്‍ക്കായി ടെസ്റ്റ് നടത്തിയത്. 100ല്‍ അധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്കും കോവിഡ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. 

സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് രോഗബാധിതരായവരില്‍ അധികവും. അക്ഷയ് കുമാറിന്റെ ടീമില്‍ ഉള്‍പ്പെട്ടവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും ഇപ്പോള്‍ ക്വാറന്റീനിലാണ്. ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹോം ക്വാറന്റീനാലിയിരുന്ന താരം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാശം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബോളിവുഡില്‍ ഇതിനോടകം നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആമിര്‍ഖാന്‍, ആലിയ ഭട്ട്, ഗോവിന്ദ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now