
സിനിമ എട്ടു നിലയിൽ പൊട്ടി, നിർമാതാവിന് വൻ ബാധ്യത, അടുത്ത സിനിമ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് രവിതേജ
രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് ചിത്രം മാറിയത്
തെലുങ്കിലെ സൂപ്പർതാരമാണ് രവിതേജ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ സിനിമകളെല്ലാം പരാജയങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് ചിത്രം മാറിയത്.
ഇപ്പോൾ സിനിമ വൻ പരാജയമായതിനെ തുടർന്ന് ബാധ്യതയിലായ നിർമാതാവിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് താരം. തന്നെ നായകനാക്കി നിർമിച്ച ചിത്രം വൻ ബാധ്യത വരുത്തിയതിനാൽ അടുത്ത ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കാം എന്ന് നിർമാതാവ് സുധാകറിനെ അറിയിച്ചിരിക്കുകയാണ് രവിതേജ. ശരത് മാണ്ഡവയാണ് രാമറാവു ഓൺ ഡ്യൂട്ടിയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്.

രവിതേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് ഈയിടെ രവി തേജയുടെ ആരാധകർ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരുന്നു. താരം തിടുക്കപ്പെട്ട് സിനിമകൾ തിരഞ്ഞെടുക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ടൈഗർ നാഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നീ ചിത്രങ്ങളാണ് രവി തേജയുടേതായി ഇനി വരാനുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


