
മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; 'ഹൃദയപൂർവ്വം' അപ്ഡേറ്റുമായി സത്യൻ അന്തിക്കാട്
മോഹൻലാലിനൊപ്പം ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്

മോഹൻലാലിന്റെ നായികയാവാൻ നടി ഐശ്വര്യ ലക്ഷ്മി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി എത്തുന്നത്. മോഹൻലാലിനൊപ്പം ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്. കൂടാതെ പഴയകാല നായിക സംഗീതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സത്യൻ അന്തിക്കാട് ചിത്രത്തിന്റെ അപ്ഡേഷൻ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ്
'ഹൃദയപൂർവ്വം' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.
ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂർവ്വം'.
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഹൃദയപൂർവ്വം' ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


'ഇനി നീ ചെയ്യുന്നതിനും ഞാന്‍ മറുപടി പറയണോ എന്ന് അമ്മ ചോദിച്ചു'; ആ വാര്‍ത്തകള്‍ അവരെ വല്ലാതെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

'അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന് ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി
