
'എന്റെ സ്വഭാവം അങ്ങനെയാണ്; ഇനിയിപ്പോൾ എനിക്ക് അങ്ങനെ ഇരിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഞാനത് പുറത്തു കാണിക്കാറില്ല'
ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്.

തമിഴ് സിനിമാ ലോകത്തേക്ക് വലിയൊരു എൻട്രിയുമായെത്താനൊരുങ്ങുകയാണ് നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്. ഒക്ടോബർ രണ്ടിനാണ് ജേസൺ സംവിധായകനായി അരങ്ങേറുന്ന 'സിഗ്മ' തിയറ്ററുകളിലെത്തുന്നത്. സംവിധാനത്തിലേക്ക് കടക്കാൻ ആഗ്രഹമുള്ളവരോട് ജേസൺ തന്റെ അനുഭവത്തിൽ നിന്ന് ചെറിയ ടിപ്സുകൾ പങ്കുവയ്ക്കുകയാണ്.
"സംവിധായകൻ ആകണമെന്ന് ആഗ്രഹിക്കുന്നവരോടുള്ള എന്റെ ഉപദേശമോ ടിപ്സോ അല്ല ഇത്. ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. നിങ്ങളൊരുപാട് ഷോർട്ട് ഫിലിമുകൾ ചെയ്യൂ. നിങ്ങളുടെ തലയിൽ വരുന്ന കഥകളെക്കുറിച്ച് വെറുതെ സ്വപ്നം കാണാതെ അത് എഴുതാൻ തുടങ്ങൂ. നന്നായി പ്രാക്ടീസ് ചെയ്യൂ.
നിങ്ങൾക്ക് ആദ്യമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ, ആദ്യ ദിവസം എന്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന് സീനൊക്കെ തയ്യാറാക്കി പോകണം. നമ്മൾ മനസിൽ വിചാരിച്ച കാര്യം ഷൂട്ട് ചെയ്യണമെന്ന് കരുതിയാണ് നമ്മൾ പോകുന്നത്. എന്നാൽ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നിന്നു എന്ന് വരില്ല.
അതെല്ലാം മറികടന്ന്, നമ്മൾ വിചാരിച്ച കാര്യം എങ്ങനെ ചെയ്യും എന്നതാണ് നോക്കേണ്ടത്. അതാണ് എനിക്ക് പറയാനുള്ളത്.- ജേസൺ പറഞ്ഞു. അതോടൊപ്പം തന്റെ വ്യക്തിപരമായി താൻ എങ്ങനെയുള്ള ആളാണെന്നും ജേസൺ തുറന്നു പറഞ്ഞു. വളരെ ശാന്തനായ കൂൾ ആയ ഒരാളാണ് ഞാൻ.
ഇനി എനിക്ക് അങ്ങനെ ഇരിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഞാനത് പുറത്തു കാണിക്കാറില്ല, അതാണ് എന്റെ സ്വഭാവം. സെറ്റിലാണെങ്കിലും എന്തെങ്കിലും സ്ട്രെസ് ഒക്കെ വന്നാലും ഞാൻ അത് പുറത്തു കാണിക്കാറില്ല. കാരണം, ഒരു സെറ്റ് എന്ന് പറയുന്നത് സംവിധായകന്റെ ഉത്തരവാദിത്വം കൂടിയാണ്. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്".- ജേസൺ കൂട്ടിച്ചേർത്തു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Jason Sanjay opens up about his personality.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നല്ലൊരു കേൾവിക്കാരൻ, ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയില്ല'; ദുൽഖറിനോട് കഥ പറഞ്ഞ അനുഭവം പറഞ്ഞ് ജേസൺ
'ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിൽ, അവസരത്തിനായി കാത്തിരിക്കുന്നു'; ജേസൺ സഞ്ജയ്



