'നിനക്കായാണ് ഞാൻ ശ്വസിക്കുന്നത്': മകൾക്ക് പിറന്നാളാശംസകളുമായി ഐശ്വര്യ റായ്

മകളോടുള്ള സ്നേഹം നിറഞ്ഞുനിൽക്കുന്നതാണ് കുറിപ്പ്

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:27 am IST
Edited by :migrator

ബോളിവുഡിലെ താരറാണിയാണ് ഐശ്വര്യ റായ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മകൾ ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ ഐശ്വര്യ പങ്കുവച്ച കുറിപ്പാണ്. മകളോടുള്ള സ്നേഹം നിറഞ്ഞുനിൽക്കുന്നതാണ് കുറിപ്പ്. കുട്ടിക്കാലത്തെ മകളുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.   

ഞാൻ നിന്നെ അനന്തമായും, നിരുപാധികമായും, എന്നേക്കും സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട മാലാഖ ആരാധ്യ. നീയാണ് എന്റെ ജീവിതത്തിലെ സമ്പൂർണ്ണ സ്നേഹം... നിനക്കായി ഞാൻ ശ്വസിക്കുന്നു... എന്റെ ആത്മാവ്... ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി 12-ാം ജന്മദിനം. നിന്നെ എപ്പോഴും ദൈവം അനു​ഗ്രഹിക്കട്ടെ. നീയായി നിൽക്കുന്നതിന് നന്ദി. നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു. നീയാണ് മികച്ചത്.- എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. 

ഐശ്വര്യയുടേയും നടൻ അഭിഷേക് ബച്ചന്റേയും മകളാണ് ആരാധ്യ. അഭിഷേകും തന്റെ കുട്ടി രാജകുമാരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഐശ്വര്യയുമായി അടുത്ത ബന്ധമാണ് ആരാധ്യയ്ക്കുള്ളത്. ഇരുവരും ഒന്നിച്ച് പാര്‍ട്ടികളിലും പരിപാടികളിലുമെല്ലാം പങ്കെടുക്കാറുണ്ട്. ഐശ്വര്യയുടെ 50ാം പിറന്നാള്‍ ആഘോഷത്തിലും ഐശ്വര്യ പങ്കെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now