10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്

ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 9:04 am IST

News Now

47ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ് സൂപ്പർതാരം അജിത്തിന് ആറ് മെഡൽ. നാല് സ്വർണവും രണ്ട് വെങ്കല മെഡലുമാണ് താരം നേടിയത്. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്. 

പ്രാരംഭഘട്ടം കൊയമ്പത്തൂര്‍ വച്ചു നടന്ന പ്രാരംഭ ഘട്ടം പൂർത്തിയാക്കിയശേഷണാണ് അജിത്ത് ത്രിച്ചിയിലേക്ക് എത്തിയത്. താരത്തെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ത്രിച്ചി റൈഫിൾ ക്ലബ്ബിൽ എത്തിയത്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിപ്പിക്കുന്നുണ്ട്. 2021ല്‍ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു. ജൂലൈയില്‍ ബൈക്ക് ട്രിപ്പ് പൂര്‍ത്തിയാക്കി തിരിച്ചുവന്നതിനു ശേഷമാണ് താരം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. 

എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈയിലാണ് അജിത്ത് കുമാറിനെ അവസാനമായി കണ്ടത്. താരത്തിന്റെ പുതിയ ചിത്രം എകെ61 സംവിധാനം ചെയ്യുന്നതും വിനോദ് തന്നെയാണ്. നിലവില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇതിനുശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates