'തമിഴ്നാട് സർക്കാരിന്റെ ഒരു ചെറിയ ചുവടുവയ്പ്പ്'; വിജയ്‌ക്ക് നന്ദി പറഞ്ഞ് അജിത്

സ്പോർട്സ് സിറ്റി പ്രഖ്യാപനം തനിക്ക് ഏറെ സന്തോഷം നൽകിയെന്നും അജിത് കത്തിൽ പറയുന്നു.

Vijay, Ajith
Vijay, Ajithഎക്സ്
Edited by :Hima Prakash
Last Updated :4 സെപ്റ്റംബർ 2026, 10:33 am IST

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് നന്ദി പറഞ്ഞ് നടൻ അജിത്. തമിഴ്നാട്ടിൽ മോട്ടോർ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടാണ് അജിത് രം​ഗത്തെത്തിയത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകർഷിക്കാനും അവരുടെ കഴിവുകൾ കണ്ടെത്തി വളർത്താനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അജിത് പറഞ്ഞു.

"യുവാക്കളെ കായികരംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ശ്രദ്ധ നൽകുന്ന ഈ സംരംഭങ്ങളിലൂടെ അവസരങ്ങൾ നൽകുന്നതിനും ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിക്കും തമിഴ്‌നാട് സംസ്ഥാന സർക്കാരിനും ഞാൻ നന്ദി പറയുന്നു."- അജിത് കുറിച്ചു.

സ്പോർട്സ് സിറ്റി പ്രഖ്യാപനം തനിക്ക് ഏറെ സന്തോഷം നൽകിയെന്നും അജിത് കത്തിൽ പറയുന്നു. നിലവിൽ മോട്ടോർ സ്പോർട്സിൽ സജീവമായ നടൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ്ങിന്റെ വാക്കുകളെ കത്തിൽ ഉദ്ധരിക്കുകയും ചെയ്തു.

'തമിഴ്നാട് സർക്കാരിന്റെ ഒരു ചെറിയ ചുവടുവയ്പ്പ്, ഇന്ത്യയിലെ മോട്ടോർസ്പോർട്സ് രം​ഗത്തിന് ഒരു വലിയ കുതിച്ചുചാട്ടം!'- എന്നാണ് അജിത് കത്തിൽ കുറിച്ചത്. മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തനങ്ങൾക്ക് വിജയം ആശംസിക്കുന്നെന്നും മോട്ടോർസ്പോർട്സ് സിറ്റി ഉൾപ്പെടെയുള്ള എല്ലാ കായിക പദ്ധതികളും വലിയ വിജയമാകട്ടെ എന്നും അജിത് കത്തിൽ പറഞ്ഞു.

News Now

Summary

Actor Ajith thanks CM Vijay for motorsports push.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics