
പ്രേമലുവിന് ശേഷം ചൂസി ആയതല്ല

News Now
ദുബൈ മെട്രോയിലേക്ക് 'ഷോര്ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം

കാമുകന്റെ സഹായത്തോടെ ഭര്ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്' നിറച്ചു; മുസ്കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

സോഷ്യല് മീഡിയ റീലുകളില് നിന്നുമാണ് അഖില ഭാര്ഗവന് സിനിമയിലേക്ക് എത്തുന്നത്. അനുരാഗ് എന്ജിനീയറിങ് വര്ക്ക് എന്ന ഹ്രസ്വ ചിത്രവും കയ്യടി നേടിക്കൊടുത്തു. പ്രേമലുവിലെ കാര്ത്തികയായതോടെയാണ് താരമാകുന്നത്. പ്രേമലു ഹിറ്റായതോടെ അഖിലയുടേതായി നിരവധി സിനിമകള് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല് അതുണ്ടായില്ല.
പ്രേമലുവിന് ശേഷം അഖിലയുടെ കയ്യടി നേടിയ പ്രകടനം സൂക്ഷ്മദര്ശിനിയിലാണ്. ഇടയ്ക്ക് അയല്വാശി എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രേമലു പോലൊരു സൂപ്പര് ഹിറ്റില് കയ്യടി നേടിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും കരിയറില് ഇടവേള വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില. റിപ്പോര്ട്ടര് ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് അഖിലയുടെ പ്രതികരണം.
''പ്രേമലുവിന് ശേഷം ചൂസി ആയതല്ല. അതിന് ശേഷം സിനിമകള് ചെയ്തു, പക്ഷെ ഇറങ്ങാന് വൈകി. അതുപോലെ വന്ന പടങ്ങള് ഓണ് ആകാന് വൈകി. അതിനാല് രണ്ട് വര്ഷം അതിഭീകര ഗ്യാപ്പിലൂടെ കടന്നു പോവുകയായിരുന്നു ഞാന്. അവറാച്ചന് സൂക്ഷ്മദര്ശിനി കഴിഞ്ഞ ഉടനെ ഷൂട്ട് ചെയ്തതാണ്. 2024-25 കാലത്തായിരുന്നു. ഇറങ്ങാന് പോകുന്നത് സെപ്റ്റംബറിലാണ്. അങ്ങനെ ഡിലെ വന്നു. ഇപ്പോള് ഓരോന്നായി റിലീസാവുകയാണ്'' അഖില പറയുന്നു.
അതേസമയം അഖിലയുടെ പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇറ്റ്സ് എ മെഡിക്കല് മിറാക്കിള് ആണ് അഖിലയുടെ ചിത്രം. സംഗീത് പ്രതാപാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഷറഫുദ്ദീനും ചിത്രത്തിലുണ്ട്. ശ്യാമിന് ഗിരീഷാണ് സംവിധാനം. പിന്നാലെ ബിജു മേനോന് ചിത്രമായ അവറാച്ചന് ആന്ഡ് സണ്സുമെത്തും. ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Summary
Akhila Bhargavan opens up about not having many releases after Premalu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പറയാന് മടിക്കേണ്ട, തുറന്നു പറയാം; ഗാര്ഹിക പീഡനങ്ങള്ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

'അവന് വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള് ചോദിച്ചത്; ഫഹദ് ഫാസില് പറയുന്നു



