'എന്നെ ആരും ഉപദേശിച്ചിട്ടില്ല'; പേര് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി അക്ഷയ് കുമാർ

സിനിമയുടെ ഷൂട്ടിനിടെ നായകൻ്റെ പേരെന്താണെന്ന് ഞാൻ വെറുതെ ചോദിച്ചു.

അക്ഷയ് കുമാർ
Akshay KumarX
Last Updated :14 July 2024, 5:01 pm IST
Edited by :Hima Prakash

സിനിമയിലെത്തുമ്പോൾ താരങ്ങൾ പേര് മാറ്റുന്നത് പതിവാണ്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങി നിരവധി താരങ്ങൾ പേര് മാറ്റിയവരുടെ കൂട്ടത്തിലുണ്ട്. അങ്ങനെ പേര് മാറ്റിയ താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. എന്തുകൊണ്ടാണ് താൻ പേര് മാറ്റിയതെന്ന് ഒരഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാറിപ്പോൾ.

1987 ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആജ് എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് കുമാർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ നടൻ കുമാർ ​ഗൗരവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അക്ഷയ് എന്നാണ്. ഈ പേര് താൻ സ്വീകരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. രാജീവ് ഹരി ഓം ഭാട്ടിയ എന്നാണ് അക്ഷയ് കുമാറിന്റെ യഥാർഥ പേര്.

"ഇത് പലർക്കും അറിയില്ല. എൻ്റെ ശരിക്കുള്ള പേര് രാജീവ് എന്നാണ്. ആജ് സിനിമയുടെ ഷൂട്ടിനിടെ നായകൻ്റെ പേരെന്താണെന്ന് ഞാൻ വെറുതെ ചോദിച്ചു. അവർ അക്ഷയ് എന്നു പറഞ്ഞു. ഇനി മുതൽ എന്റെ പേര് അക്ഷയ് എന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു"- അക്ഷയ് വ്യക്തമാക്കി. അല്ലാതെ ആരും ഉപദേശിച്ചിട്ടല്ല താൻ പേര് മാറ്റിയതെന്നും അക്ഷയ് കൂട്ടിച്ചേർത്തു. "രാജീവ് നല്ല പേരാണ്.

അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെന്ന് തോന്നുന്നു. അതുകൊണ്ടും രാജീവ് ഒരു നല്ല പേരാണ്. പക്ഷേ ഞാന്‍ അത് അങ്ങ് മാറ്റി. ഏതെങ്കിലും ഒരു സ്വാമി വന്ന് പേര് മാറ്റാൻ ഉപദേശിച്ചതു കൊണ്ട് അങ്ങനെ ചെയ്തതല്ല. ആ സമയത്ത് നിനക്ക് എന്താ പറ്റിയത് എന്ന് എന്നോട് അച്ഛന്‍ ചോദിക്കുകയും ചെയ്തു. എന്റെ ആദ്യ സിനിമയിലെ ഹീറോയുടെ പേര് ആണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതുകൊണ്ട് ഈ പേര് ഞാന്‍ ഇങ്ങെടുത്തു. അച്ഛനോടും അങ്ങനെ തന്നെയാണ് പറഞ്ഞത്". - അക്ഷയ് പറഞ്ഞു. സര്‍ഫിര ആണ് അക്ഷയ് കുമാറിന്റെതായി നിലവില്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now