
ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ്: മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷൻ നേടി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടിയതിന് ശേഷമാണ് ക്രിട്ടിക്സ് ചോയ്സിലും ചിത്രം നാമനിർദേശം നേടിയിരിക്കുന്നത്.

ന്യൂഡൽഹി: മുപ്പതാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്സിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നാമനിർദേശം നേടി. ജനുവരി 12 നാണ് പുരസ്കാര പ്രഖ്യാപനം. എമിലിയ പെരെസ് (ഫ്രാൻസ്), ഫ്ലോ (ലാത്വിയ), ക്നീകാപ്പ് (അയർലൻഡ്), ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ), ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്നീ ചിത്രങ്ങളോടാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുന്നത്.
ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടിയതിന് ശേഷമാണ് ക്രിട്ടിക്സ് ചോയ്സിലും ചിത്രം നാമനിർദേശം നേടിയിരിക്കുന്നത്. മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബിൽ ചിത്രം നേടിയത്.
ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്. മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



