News Now
'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

അല്ലു അർജുന്റെ സഹോദരനും തെലുങ്ക് നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അല്ലു സിരിഷ് തന്നെയാണ് ആരാധകരോട് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. 'ഒടുവിൽ എന്റെ ജീവിതത്തിലെ പ്രണയവുമായുള്ള വിവാഹനിശ്ചയം സന്തോഷപൂർവം കഴിഞ്ഞു, നയനിക'- എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അല്ലു സിരിഷ് കുറിച്ചിരിക്കുന്നത്.
ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും മോതിരം കൈമാറി. വെള്ള എത്തിനിക് വെയറിൽ അല്ലു സിരിഷിനെയും ചുവപ്പു ലെഹങ്കയിൽ നയനികയും ചിത്രങ്ങളിൽ കാണാം. തെലുഗു ആചാര പ്രകാരം വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അല്ലു അർജ്ജുനും ചിരഞ്ജീവിയും റാം ചരണും വരുൺ തേജയും കുടുംബത്തോടൊപ്പം പങ്കെടുത്തു.
ഹൈദരാബാദിലെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് നയനിക. നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരിഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്.
രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. തെലുങ്കിലും തമിഴിലും ഒരേസമയം ഗൗരവം ചിത്രീകരിച്ചു. 2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അല്ലു സിരിഷ് ചുവടു വച്ചു.
Summary
Cinema News: Actor Allu Sirish share his engagement photos.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഉയരത്തില്‍നിന്നു വീഴുന്നത് സ്വപ്നം കാണാറുണ്ടോ? അറിയാം, സ്വപ്നങ്ങളുടെ ജ്യോതിശാസ്ത്ര അര്‍ഥങ്ങള്‍

'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ



