'വാപ്പയുടെ കല്യാണത്തിനുപോയത് പലരിലും ഇഷ്ടക്കേടുണ്ടാക്കി': അനാർക്കലി മരിക്കാർ

'വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ അതിൻെറ ഭാ​ഗമാവുക എന്നതാണ് താൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി'

anarkali marikar
അനാർക്കലി മരിക്കാർഫെയ്സ്ബുക്ക്
Last Updated :19 October 2024, 5:51 pm IST
Edited by :Manju

പിതാവിന്റെ രണ്ടാം വിവാഹത്തിനു പോയത് കുടുംബത്തിലുള്ള പലരിലും ഇഷ്ടക്കേടുണ്ടാക്കിയെന്ന് നടി അനാർക്കലി മരിക്കാർ. വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ അതിൻെറ ഭാ​ഗമാവുക എന്നതാണ് താൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി എന്നാണ് അനാർക്കലി പറഞ്ഞത്. അച്ഛന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇത് നോർമലൈസ് ചെയ്യാൻ വേണ്ടിയാണ് താൻ പോയത് എന്നാണ് അനാർക്കലി പറയുന്നത്.

‘ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വാപ്പയും ഉമ്മയും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ട് പേരും ഒരു പോലെയാണ്. - അനാർക്കലി പറഞ്ഞു.

വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്. ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷേ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. വളരെ നോര്‍മലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. പുതിയൊരു സ്ത്രീയുമായി അദ്ദേഹം ജീവിതം തുടങ്ങുമ്പോൾ അതിന്റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വിഡിയോയും സ്റ്റോറിയും പോസ്റ്റ് ചെയ്തത്.’–അനാർക്കലിയുടെ വാക്കുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now