
ദീപു കരുണാകരനുമായി തർക്കം; അനശ്വരയുടെ പരാതിയിൽ ചർച്ചയ്ക്ക് വിളിച്ച് അമ്മ
അതേസമയം ദീപുവിനെതിരെ ഇന്ന് അനശ്വര ഇൻസ്റ്റഗ്രാമിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു.

കൊച്ചി: നടി അനശ്വര രാജനും സംവിധായകൻ ദീപു കരുണാകരനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താരസംഘടന അമ്മ ഇടപെടുന്നു. ഈ മാസം എട്ടിന് ഇരുവരെയും ഒരുമിച്ചിരുത്തി വിശദീകരണം തേടും. സംവിധായകനെതിരെ അനശ്വര അമ്മയിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരസംഘടനയുടെ നടപടി. ദീപു കരുണാകാരൻ അനശ്വരയ്ക്കെതിരെ ഫെഫ്കയിൽ പരാതിപ്പെട്ടിരുന്നു.
അതേസമയം ദീപുവിനെതിരെ ഇന്ന് അനശ്വര ഇൻസ്റ്റഗ്രാമിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും പുതുമുഖവും പെൺകുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവമാകാം തന്‍റെ പേര് പറഞ്ഞതിന് പിന്നിലെന്നും അനശ്വര രാജന്‍ പറഞ്ഞു.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായിത്തന്നെ ഈ വിഷയത്തെ നേരിടാനാണ് തന്‍റെ തീരുമാനം. ഒപ്പം ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിടുന്ന യൂട്യൂബ് ചാനല്‍, വ്ലോഗേഴ്സ് എന്നിവര്‍ക്കെതിരെ നിയമപരമായി നീങ്ങുകയാണെന്നും അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


അമ്മയെ നഷ്ടപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത്ഭുതം പോലെ നീ വന്നു; ജീവിതം എനിക്ക് നല്കിയ സമ്മാനം: ഹൃദയം തൊട്ട് അനശ്വരയുടെ അമ്മ

'നീയില്ലാതെ നാല് വര്‍ഷം ജീവിച്ചു, ഇനി നീയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ വയ്യ'
