
മൂന്നു മാസം പ്രായമായ മകളെ പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് അഞ്ജലി നായർ; പ്രശംസിച്ച് ആരാധകർ
‘ഒരു ഡബ്ബിങ് അപാരത’’ എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്
മലയാളത്തിലും തമിഴിലും സഹതാരമായി നിറഞ്ഞു നിൽക്കുന്ന താരമാണ് അഞ്ജലി നായർ. അടുത്തിടെയാണ് താരം രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷവും സിനിമയുടെ തിരക്കിലാണ് അഞ്ജലി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കുഞ്ഞിനേയുംകൊണ്ട് ഡബ്ബിങ്ങിന് എത്തി അഞ്ജലിയുടെ ചിത്രമാണ്.
കുഞ്ഞിന് പാലൂട്ടിക്കൊണ്ടും ഡബ്ബിങ് ചെയ്യുന്ന അഞ്ജലിയെയാണ് ചിത്രത്തിൽ കാണുന്നത്. ‘‘ഒരു ഡബ്ബിങ് അപാരത’’ എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തമിഴ് സംവിധായകൻ അരുൺ സംവിധാനം ചെയ്യുന്ന നമൻ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനുവേണ്ടിയുള്ള ഡബ്ബിങ്ങിനാണ് അഞ്ജലി എത്തിയത്. കുഞ്ഞിനേയും മടിയിൽ വച്ച് മൈക്കിനു മുന്നിൽ ഇരിക്കുകയാണ് അഞ്ജലി. നിരവധി പേരാണ് അഞ്ജലിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
അഞ്ജലിയുടെ ഗർഭകാലം സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. അഞ്ജലിയുടെ ഗർഭാവസ്ഥയുടെ പല ഘട്ടങ്ങൾ മാറുന്നതിനനുസരിച്ചാണ് ആ ഷൂട്ടിങ് പുരോഗമിച്ചത്. ഒടുവിൽ പൂർണ ഗർഭിണിയായ കഥാപാത്രത്തെയാണ് ചിത്രത്തിലും കാണിക്കുന്നത്. ജൂലൈയിലാണ് ആദ്വികയ്ക്ക് അഞ്ജലി ജന്മം നൽകിയത്. പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ ചെയ്തുകൊണ്ടിരുന്ന മലയാള പടം പൂർത്തിയാക്കാൻ മകൾക്കൊപ്പം താരം സെറ്റിൽ എത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
