'വി ഡി സതീശൻ മുഖ്യമന്ത്രി ?'; 'എല്ലാവരുടെയും ആ​ഗ്രഹം പോലെ...'; വൈറലായി അന്ന രാജന്റെ മറുപടി

എന്തായാലും കേരള മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Anna Rajan, V D Satheesan
Anna Rajan, V D Satheesanവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :14 മേയ് 2026, 11:43 am IST

'മുഖ്യമന്ത്രി ആര് ?' മലയാളികളിപ്പോൾ ഏറ്റവും കൂടുതൽ തമ്മിൽ ചോ​ദിക്കുന്ന ചോദ്യം ഇതായിരിക്കും. ഇന്നുവരെ ഒരു മുഖ്യമന്ത്രിക്കായി കേരളം ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നിട്ടുമുണ്ടാകില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രി ആകുമെന്ന് ഒരു വിഭാ​ഗം പറയുമ്പോൾ വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് മറ്റൊരു വിഭാ​ഗം പറയുന്നു.

രണ്ടു പേരുമല്ല രമേശ് ചെന്നിത്തല ആകുമെന്ന് വേറെ ചിലർ. ഇനി കെ സിയും വി ഡിയും ആർ സിയുമല്ലാതെ സർപ്രൈസ് ആയിട്ട് ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്നറിയാൻ കാത്തിരിക്കുന്നവരും കുറവല്ല. എന്തായാലും കേരള മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇത്തരത്തിലുള്ള പല ട്രോളുകളും കണ്ട് മലയാളികൾ ചിരിച്ചു മറിയുകയാണ്. ഇതിനിടെ നടി അന്ന രാജന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ അന്നയോട് വി ഡി സതീശൻ മുഖ്യമന്ത്രിയായി എന്ന് പറയുകയായിരുന്നു ചില യൂട്യൂബർമാർ.

ഇതിന് അന്ന നൽകിയ മറുപടിയാണ് വൈറലാകുന്നത്. "മുഖ്യമന്ത്രി ആരാണെന്നത് വന്നോ. ഏഴ് മണിക്ക് അല്ലേ വന്നേ. അഭിനന്ദനങ്ങൾ. അപ്പോൾ എല്ലാവരുടെയും ആ​ഗ്രഹം പോലെ".- അന്ന പറഞ്ഞു.

അങ്ങനെ കാത്തു കാത്തിരുന്ന് നമുക്കൊരു മുഖ്യമന്ത്രിയെ കിട്ടി എന്നൊരാൾ പറഞ്ഞപ്പോൾ. സന്തോഷം, കേരളത്തിന് മൊത്തം" എന്നായിരുന്നു അന്നയുടെ മറുപടി. വിഡിയോയ്ക്ക് താഴെ വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

News Now

Summary

Cinema News: Actress Anna Rajan talks about Kerala CM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates