'ഇന്ന് റെമോ, നാളെ അന്യന്‍, അടുത്ത ദിവസം അമ്പി'; മൂന്ന് മാസത്തില്‍ വിവാഹ നിശ്ചയം വരെ എത്തി: അനുപമ

ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന്. ഒരു കുട്ടിയെ പോലെ കിടന്ന് കരയും

Anupama Parameswaran
Anupama Parameswaran
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :13 ഓഗസ്റ്റ് 2026, 1:01 pm IST

രണ്ട് വര്‍ഷക്കാലം പ്രണയബന്ധത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരന്‍. രണ്ട് വര്‍ഷം താന്‍ നേരിട്ടത് നാര്‍സിസ്റ്റിക് അബ്യൂസ് ആയിരുന്നുവെന്നാണ് അനുപമ പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ വെളിപ്പെടുത്തല്‍. ഇതാദ്യമായിട്ടാണ് അനുപമ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്. താന്‍ പ്രണയിച്ച വ്യക്തി അന്യന്‍ സിനിമയിലെ വിക്രമിന്റെ കഥാപാത്രത്തെ പോലെയാണെന്നും അനുപമ പറയുന്നുണ്ട്.

''ഒന്നര വര്‍ഷത്തോളമായി ഞാന്‍ തുടര്‍ച്ചയായി ഷൂട്ടിങ്ങിന് പോകുന്നു. ഞാന്‍ ആങ്‌സൈറ്റിക്കുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. എനിക്ക് ഒരു സ്ഥലത്തേക്ക് പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല. നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ട്. ഇതിലെ ഏറ്റവും രസകരമായ കാര്യമെന്താണെന്ന് വച്ചാല്‍ നാര്‍സിസ്റ്റിക് അബ്യൂസ് എന്താണെന്ന് ആളുകള്‍ക്ക് അറിയില്ല എന്നതാണ്'' അനുപമ പറയുന്നു.

''ഇത്തരത്തിലൊരാള്‍ കൂടെയുള്ളത് അന്യന്‍ കൂടെയുള്ളത് പോലെയാണ്. ഒരു ദിവസം റെമോ ആണെങ്കില്‍ തൊട്ടടുത്ത ദിവസം അന്‍പി ആയിരിക്കും. അത്രയും സ്നേഹമായിരിക്കും, ഇങ്ങനെയൊരാളെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് വരെ ചിന്തിക്കും. തൊട്ടടുത്ത ദിവസം അന്യനായിരിക്കും. അത്രയും ബ്രൂട്ടലാണെന്ന് പറഞ്ഞാല്‍ ഒരാള്‍ നിങ്ങളെ കുത്തിക്കൊല്ലുകയാണെങ്കില്‍ പോലും അയാള്‍ തിരിഞ്ഞു നോക്കില്ല. അതിന്റെ അടുത്ത ദിവസം അമ്പിയായിരിക്കും. നിങ്ങളോട് ക്ഷമ പറയും, യാചിക്കും, നിങ്ങളോട് വാദിക്കും. നിങ്ങളോട് സത്യം ചെയ്യും... ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന്. ഒരു കുട്ടിയെ പോലെ കിടന്ന് കരയും. പിന്നെ വീണ്ടും ഈ സൈക്കിള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും'' എന്നും താരം പറയുന്നു.

''നമുക്ക് ഈ എക്സ്ട്രീം വേദന തരുന്ന ആള്‍ തന്നെയാണ് നമ്മുടെ റിലീഫ് എന്നതും ആലോചിക്കണം. ഈ ലഹരി ഒക്കെ ഉപയോഗിക്കില്ലേ. അതുപോലെയാ. നിങ്ങള്‍ വിചാരിക്കും ആദ്യം ഇത് സ്‌നേഹമാണെന്ന്. പിന്നെ നിങ്ങള്‍ അവര്‍ക്ക് മുന്‍ഗണന കൊടുക്കും. പിന്നെ അത് അറ്റാച്ച്‌മെന്റാകും. ഒടുവില്‍ അത് അഡിക്ഷന്‍ ആകും'' എന്നും താരം പറയുന്നു.

പ്രണയത്തിലായി മൂന്ന് മാസത്തിനകം തന്നെ വിവാഹ നിശ്ചയത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് താരം പറയുന്നത്. ഇത് തന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമായിട്ടാണ് അനുപമ ചൂണ്ടിക്കാണിക്കുന്നത്. വിവാഹ നിശ്ചയം എന്ന് നടത്തണം, എവിടെയായിരിക്കണം വേദി എന്നെല്ലാം പങ്കാൡയുടെ വീട്ടുകാരും ചോദിച്ച് തുടങ്ങിയിരുന്നുവെന്നും താരം പറയുന്നു.

അനുപമ പരമേശ്വരനും നടന്‍ വിക്രമിന്റെ മകനും യുവനടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് ഏറെനാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. കുറച്ച് നാള്‍ മുമ്പ് അനുപമ പങ്കുവച്ചൊരു പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇനി ഒന്നിനും ആരുടേയും അനുവാദം വേണ്ടതില്ലെന്നായിരുന്നു ഈ പോസ്റ്റില്‍ അനുപമ പറഞ്ഞിരുന്നത്.

News Now

Summary

Anupama Parameswaran says her ex boyfriend was like the Anniyan movie character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics