Anusree about Mammootty
Anusree about MammoottySource by : ഫയല്‍
Last Updated :21 July 2025, 3:07 pm IST

News Now

മമ്മൂട്ടിയെക്കുറിച്ച് നടി അനുശ്രീ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഇരുവരും മധുരരാജയടക്കമുള്ള സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോട് അങ്ങോട്ട് ഇടിച്ചു കയറാന്‍ പറ്റില്ലെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ സിനിമയിലെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മമ്മൂട്ടി നല്‍കാറുണ്ടെന്നും അനുശ്രീ പറയുന്നു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. സിനിമയിലെ ബാക്കിയെല്ലാവരും ഹായ് ബൈ പറഞ്ഞു പോകുമ്പോള്‍ എന്തെങ്കിലും ഉണ്ടാക്കണം എന്ന് പറയുന്നത് മമ്മൂക്ക മാത്രമാണെന്നാണ് അനുശ്രീ പറയുന്നത്.

'അപ്പോഴും ഇപ്പോഴും എപ്പോഴും മമ്മൂക്കയുടെ അടുത്ത് സംസാരിക്കാന്‍ ഭയങ്കര പേടിയാണ്. എത്ര കൂട്ടാണെങ്കിലും നമുക്ക് തര്‍ക്കുത്തരമൊന്നും പറയാന്‍ പറ്റില്ല. നമുക്ക് അങ്ങോട്ട് ഇടിച്ചു കയറി മിണ്ടാന്‍ പറ്റാത്ത ഒരാളാണ് മമ്മൂക്കയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്' എന്നാണ് അനുശ്രീ പറയുന്നത്.

സിനിമ ഒരു മായാലോകമാണ്. എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇല്ലാതിരിക്കാം. അങ്ങനെ ഇല്ലാതാകുമ്പോള്‍ കാല്‍ ഉറപ്പിക്കാന്‍ വേറൊന്ന് വേണം എന്ന് എന്നെ എപ്പോഴും ഓര്‍മിപ്പിക്കുന്ന ആളാണ് മമ്മൂക്ക. ഇന്ന് സംസാരിച്ചാലും നാളെ സംസാരിച്ചാലും ഒരു മാസം കഴിഞ്ഞ് സംസാരിച്ചാലും ഇക്കാര്യം തന്നെ അദ്ദേഹം നമുക്ക് പറഞ്ഞു തരും എന്നും അനുശ്രീ പറയുന്നു.

''സിനിമയില്‍ ഇത്രയും കാലം എന്നതുകൊണ്ടും ഒരുപാട് ആളുകളുടെ ഉയര്‍ച്ചയും താഴ്ചയും കണ്ടതുമാകാം അദ്ദേഹം ഇക്കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞു തരുന്നത്. തെസ്‌നിഖാന്‍ ചേച്ചി ഫ്‌ളാറ്റ് വാങ്ങിയതെല്ലാം മമ്മൂക്ക പറഞ്ഞിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. സിനിമയിലെ ബാക്കിയെല്ലാവരും ഹായ് ബൈ പറഞ്ഞു പോകുമ്പോള്‍ എന്തെങ്കിലും ഉണ്ടാക്കണം എന്ന് പറയുന്നത് മമ്മൂക്ക മാത്രമാണ്'' അനുശ്രീ പറയുന്നു.

Summary

Anusree says she is still afraid to speak to Mammootty. but he is someone who gives life advises.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics