'ഏതു വിഡ്ഢിക്കും വിമർശിക്കാം പരാതി പറയാം'; ഗ്ലാമറസ് ചിത്രങ്ങളുമായി സാധിക
വിമർശനം നടത്തുന്നവർക്കും അപവാദ പ്രചരണം നടത്തുന്നവർക്കുമെതിരെയുള്ള സാധികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്
സിനിമ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്. സാധിക പോസ്റ്റുചെയ്യുന്ന ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. തനിക്കു നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളോടും ശക്തമായാണ് താരം പ്രതികരിക്കാറുള്ളത്. ഇപ്പോൾ വിമർശനം നടത്തുന്നവർക്കും അപവാദ പ്രചരണം നടത്തുന്നവർക്കുമെതിരെയുള്ള സാധികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാധികയുടെ കുറിപ്പ്. ഏത് വിഡ്ഡിക്കും വിമർശിക്കാൻ കഴിയും. പരാതി പറയാനും അപലപിക്കാനും കഴിയും.. അത് ഭൂരിഭാഗം വിഡ്ഡികളും ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്.- എന്നാണ് സാധിക കുറിച്ചത്.
മറ്റൊരു ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്; എപ്പോഴും ഓര്‍ക്കുക, ഗോസിപ്പുകൾ വെറുക്കപ്പെട്ടവരാണ് കൊണ്ടു നടക്കുന്നത്. വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സാധികയുടെ ചിത്രങ്ങളും കുറിപ്പും. ഫ്ലോറൽ ഡീപ് നെക്ക് ക്രോപ് ടോപ്പും മിഡിയുമാണ് താരത്തിന്റെ വേഷം. ഈ ലുക്കിൽ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

Related News

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി
