പോസ്റ്റ് ഓഫീസുകൾ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് . മികച്ച റിട്ടേൺ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണിത്. 5 വർഷത്തെ ലോക്ക്-ഇൻ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷൻ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാർക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.
7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതൽ ഇതിൽ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടർന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ പേരിലും പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതിൽ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.
എൻഎസ്സിയുടെ ആകർഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ ഇതിൽ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എൻഎസ്സി സർട്ടിഫിക്കറ്റുകൾ ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ കഴിയുമെന്നതാണ് മറ്റൊരു ആകർഷണം.

News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

Summary
National Savings Certificate and it's details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates