
'ഞാനിപ്പോൾ സിംഗിളാണ്...'; മലൈകയുമായി വേർപിരിഞ്ഞോ എന്ന ചോദ്യത്തിന് ആദ്യമായി പ്രതികരിച്ച് അർജുൻ കപൂർ
കഴിഞ്ഞ ദിവസം നടന്ന ഒരു ദീപാവലി പാർട്ടിയിൽ വച്ചായിരുന്നു അർജുൻ മാധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞത്.

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് അർജുൻ കപൂർ. കഴിഞ്ഞ ദിവസം നടന്ന ഒരു ദീപാവലി പാർട്ടിയിൽ വച്ചായിരുന്നു അർജുൻ മാധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞത്.
പരിപാടിയ്ക്കെത്തിയ അർജുൻ ഫോട്ടോയ്ക്ക് പോസ് ചെയ്യവേ, ആളുകളുടെ ഇടയിൽ നിന്നും മലൈക അറോറ എന്ന പേര് ഉയർന്നു കേൾക്കുകയായിരുന്നു. ഒരു ചിരിയോടെയാണ് അർജുൻ ഇതിനെ വരവേറ്റത്. "നോ, ഞാനിപ്പോൾ സിംഗിളാണ്, റിലാക്സ്"- എന്നായിരുന്നു അർജുന്റെ മറുപടി. എന്നാൽ മലൈക ഇതുവരെ വേർപിരിയൽ വാർത്തയോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. അർജുൻ കപൂറിന്റെ ഈ വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ദീപാവലി പാർട്ടിയിൽ അര്‍ജുന്‍ കപൂറിനൊപ്പം സിങ്കം എഗെയ്നിലെ സഹതാരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരും ചിത്രത്തിന്‍റെ സംവിധായകൻ രോഹിത് ഷെട്ടിയും പങ്കെടുത്തു. അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിങിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു.
ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ വൈറലാകാറുണ്ടായിരുന്നു. അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന്റെ പേരിൽ മലൈകയ്ക്ക് സൈബർ അറ്റാക്ക് വരെ നേരിടേണ്ടി വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Related News


'പരാതിയില്ല, ചോക്ലേറ്റ് മാത്രം'; ആത്മബന്ധത്തിൻറെ മുത്തശ്ശിക്കഥ; കണ്ണ് നനയിച്ച് കളക്ടർ അർജുൻ പാണ്ഡ്യന്റെ കുറിപ്പ്

'അക്കാര്യത്തിൽ ഇന്നും എനിക്ക് വേദനയുണ്ട്; അതുകൊണ്ടാണ് വിദ്യാഭ്യാസം വേണമെന്ന് ഞാൻ മക്കളോട് പറയുന്നത്'
