'അക്കാര്യത്തിൽ ഇന്നും എനിക്ക് വേദനയുണ്ട്; അതുകൊണ്ടാണ് വിദ്യാഭ്യാസം വേണമെന്ന് ഞാൻ മക്കളോട് പറയുന്നത്'

പക്ഷേ എനിക്ക് ഒരു നടിയെന്ന നിലയിൽ എന്നെത്തന്നെ തെളിയിക്കണമായിരുന്നു.

Kareena Kapoor
Kareena Kapoorഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :3 സെപ്റ്റംബർ 2026, 5:19 pm IST

പഠനകാര്യത്തിൽ താനെടുത്ത തീരുമാനത്തിൽ തനിക്ക് പശ്ചാത്താപമുണ്ടെന്ന് നടി കരീന കപൂർ. സിനിമയിൽ സജീവമാകുന്നതിനായി പതിനൊന്നാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും അക്കാര്യം തന്നെ ഇന്നും വിഷമിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പേരിൽ മനസ്സിൽ അവശേഷിക്കുന്ന പശ്ചാത്താപത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.

"ഞാൻ എൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല, അത് എപ്പോഴും എൻ്റെയുള്ളിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. എനിക്ക് അതിന് അവസരമുണ്ടായിട്ടും ഞാൻ സിനിമയിലേക്ക് വരികയും പതിനൊന്നാം ക്ലാസിന് ശേഷം പഠനം മുന്നോട്ട് കൊണ്ടുപോകാതിരിക്കുകയും ചെയ്തു. ആളുകൾക്ക് ഇതിനെക്കുറിച്ച് കളിയാക്കാനോ എന്തുവേണമെങ്കിലും പറയാനോ കഴിയുമെന്ന് എനിക്കറിയാം.

പക്ഷേ എനിക്ക് ഒരു നടിയെന്ന നിലയിൽ എന്നെത്തന്നെ തെളിയിക്കണമായിരുന്നു. അതാണ് എനിക്ക് ചെയ്യേണ്ടിയിരുന്നത്, എൻ്റെ മനസ് പറയുന്നത് ഞാൻ പിന്തുടർന്നു". - ഹനുമാൻ ദാസുമായുള്ള പോഡ്കാസ്റ്റിൽ കരീന പറഞ്ഞു.

"വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തതിൽ എനിക്ക് തീർച്ചയായും ഖേദമുണ്ട്. അതുകൊണ്ടാണ് ഞാൻ എൻ്റെ കുട്ടികളോട് ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കാനും അതിനുശേഷം അവരുടെ താല്പര്യങ്ങൾ പിന്തുടരാനും ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് യൂണിസെഫ് എന്നെ സമീപിച്ചപ്പോൾ,

എനിക്ക് അതിനോട് വല്ലാത്തൊരു അടുപ്പം തോന്നി, കാരണം സ്വന്തം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തതിൻ്റെ ആ ഖേദം എപ്പോഴും എൻ്റെ ഉള്ളിലുണ്ടായിരുന്നു".- അവർ കൂട്ടിച്ചേർത്തു. ദായ്‌റ എന്ന ചിത്രമാണ് കരീനയുടേതായി ഇനി റിലീസികാനുള്ളത്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.

News Now

Summary

Kareena Kapoor regrets dropping out after 11th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics