
'ഉളുപ്പില്ലാത്ത ചില മലയാളികള്‍'; അയാള്‍ സ്വയംഭോഗം ചെയ്തത് ഞാന്‍ സെഡ്യൂസ് ചെയ്തിട്ടാണെന്നാ പറയുന്നത്; പോയ് ചത്തൂടേയെന്ന് അരുണിമ
തുര്‍ക്കിയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം അരുണിമ പങ്കുവച്ചത് വാര്‍ത്തയായിരുന്നു

സോഷ്യല്‍ മീഡിയയിലെ താരമാണ് അരുണിമ. ഒരു ബാഗുമെടുത്ത് ലോകം കാണാന്‍ ഇറങ്ങിത്തിരിച്ച അരുണിമയുടെ വിഡിയോകള്‍ക്ക് ഒരുപാട് ആരാധകുണ്ട്. ലിഫ്റ്റ് ചോദിച്ചും നടന്നും വണ്ടിയില്‍ സഞ്ചരിച്ചുമൊക്കെ അരുണിമ താണ്ടിയ ദൂരം വളരെ വലുതാണ്. യാത്രയില്‍ തനിക്ക് കടന്നു പോകേണ്ടി വരുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അരുണിമ വിഡിയോയിലൂടെ പങ്കുവെക്കാറുണ്ട്.
ഈയ്യടുത്ത് തുര്‍ക്കിയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം അരുണിമ പങ്കുവച്ചത് വാര്‍ത്തയായിരുന്നു. തനിക്ക് ലിഫ്റ്റ് തന്ന കാര്‍ ഡ്രൈവര്‍ യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തതിന്റെ വിഡിയോ ചിത്രീകരിക്കുകയും തന്റെ ചാനലിലൂടെ അത് പങ്കുവെക്കുകയുമായിരുന്നു അരുണിമ. സംഭവത്തില്‍ അരുണിമയ്ക്ക് പിന്തുണയറിയച്ചും, താരത്തിന്റെ ധീരതയെ അഭിനന്ദിച്ചുമൊക്കെ നിരവധി പേരെത്തി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്തു. റീച്ചിന് വേണ്ടി ഉണ്ടാക്കിയ വിഡിയോ ആണെന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ തന്നെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവര്‍ക്ക് മറുപടി നല്‍കുകയാണ് അരുണിമ.
''ഇത്രയും മോശമായി ചിത്രീകരിക്കാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകള്‍ എന്നെപ്പോലെയുള്ള യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതല്‍ റീച്ചുള്ള വീഡിയോ എടുത്തുനോക്കി അതിനെ വിമര്‍ശിച്ച വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്ന പ്രവണത ഞാന്‍ കുറച്ചു നാളുകളായി കണ്ടുവരുന്നു.സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവില്ലാത്തത് ആരുടെയും തെറ്റല്ല. എന്നാല്‍ മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വീഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളില്‍ എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക. ഞാന്‍ എന്റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. എന്തിനെയും ഏതിനെയും മോശമായി കാണാന്‍ മാത്രം കുറെ ആളുകള്‍. കുറെ കാര്യങ്ങള്‍ ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല എന്നാല്‍ ഒരുപാട് ആകുമ്പോള്‍ എല്ലാവരും എന്റെ തലയില്‍ കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്'' എന്നാണ് അരുണിമയുടെ കുറിപ്പ്.
കുറിപ്പിനൊപ്പം തന്റെ വിഡിയോയും താരം പങ്കുവെക്കുന്നുണ്ട്. 'ഉളുപ്പില്ലാത്ത ചില മലയാളികള്‍' എന്നാണ് അരുണിമയുടെ വിഡിയോയുടെ തലക്കെട്ട്. കുറേ സുഹൃത്തുക്കള്‍ വിഡിയോ അയച്ചു തന്നു. എനിക്കിവിടെ നെറ്റ് വര്‍ക്ക് കുറവാണ്. തുര്‍ക്കിയില്‍ എനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വേറെ ആളുകള്‍ വിഡിയോ ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് അവര്‍ പറയുന്നത്? ഒന്നും പറയാനില്ല. ആറു മാസം മുമ്പ് ഹോണ്ടുറാസിലുള്ളപ്പോഴത്തെ വിഡിയോ എടുത്ത് അതേപ്പറ്റിയൊക്കെ പറയുന്നുണ്ട്. എന്തൊക്കെ ഞാന്‍ കേള്‍ക്കണം. ഒന്നും പറയാനില്ല. പോയ് ചത്തൂടേ എന്നേ എനിക്ക് ചോദിക്കാനുള്ളൂ. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും എന്റേയും സ്വഭാവം എന്നു കരുതിയാകും വിഡിയോ ഇടുന്നത്. കൂടുതല്‍ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ കൂടിപ്പോകുമെന്നാണ് വിഡിയോയില്‍ അരുണിമ പറയുന്നത്.
എന്നെ വച്ച് ഇവര്‍ പൈസയുണ്ടാക്കുകയാണ്. ഞാന്‍ റീച്ചിന് വേണ്ടി ആ വ്യക്തിയെ സെഡ്യൂസ് ചെയ്തതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്. ഇതൊക്കെ പറയാന്‍ ഉളുപ്പില്ലേ? സ്വന്തം വീട്ടിലെ ആര്‍ക്കെങ്കിലും ഇതുപോലെ സംഭവിച്ചാല്‍ അവന്മാര് അതെടുത്ത് റിയാക്ഷന് വിഡിയോ ചെയ്യുമോ? എന്നും താരം ചോദിക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് അരുണിമയ്ക്ക് പിന്തുണയുമായി എത്തുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Arunima Backpacker slams reaction video for making false allegations about her Turkey incident. ask will you do the same if it happens to your mother or sister?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍
എന്നെ കളഞ്ഞിട്ട് പോകരുതെന്ന് അയാളുടെ കാല് പിടിച്ച് കരഞ്ഞ് പറഞ്ഞു; വഞ്ചിക്കുകയാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു: ആര്യ


