'പ്രേമലു 2' വേണ്ടെന്ന് വച്ചത് ഞാന്‍ തന്നെ; ഇല്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്ക് പോയേനെ; തുറന്നു പറഞ്ഞ് ഗിരീഷ് എഡി
നിര്‍മാതാക്കളും ഞങ്ങളും അഭിനേതാക്കളും എല്ലാവരും പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന, വലിയ സാധ്യതകളുണ്ടായിരുന്ന സിനിമയായിരുന്നു

പ്രേമലു 2 വേണ്ടെന്ന് വച്ചത് താനാണെന്ന് സംവിധായകന് ഗിരീഷ് എഡി. നസ്ലെന്-മമിത ബൈജു കോമ്പോയില്‍ പാന്‍ ഇന്ത്യന്‍ വിജയം നേടിയ ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സംവിധായകന്റെ പ്രതികരണം. ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
''പ്രേമലു ടു കഴിഞ്ഞിട്ടേ ഇനിയെന്തുമുള്ളൂ എന്ന ഘട്ടത്തില്‍ നിന്നും ബെത്ലഹേം കുടുംബ യൂണിറ്റ് എഴുതാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ആ അവസ്ഥയില്‍ ആരും ഇരിക്കുമെന്ന് തോന്നുന്നില്ല. കുറേനാളത്തേക്ക് സിനിമ ചെയ്യാതെ എവിടെയെങ്കിലും പോയിരുന്ന് വിശ്രമിക്കാം എന്നല്ലാതെ. കാരണം അത്രയും വര്‍ക്ക് ചെയ്തിരുന്നു. ഏകദേശം എക്സ്ഹോസ്റ്റഡ് ആയിരുന്നു അതിന്റെ പ്രീയില്‍ തന്നെ. അവിടെ നിന്നും പുതിയൊരു സിനിമയുടെ എഴുത്ത് തുടങ്ങുകയെന്ന് പറഞ്ഞാല്‍ ഇച്ചിരി ടാസ്ക് ആണ്. വേറെ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഞാന്‍ ആദ്യമായിട്ടാണ്.
എഴുതി തുടങ്ങി. നമുക്ക് ഇത് ഹിറ്റാകണം, നഷ്ടം വരരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയൊക്കയോ അത് എക്സിക്യൂട്ട് ചെയ്തു. ഒടുവില്‍ ഇറങ്ങി. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണം കിട്ടുമ്പോള്‍ ആദ്യം റിലീഫാണ്. സന്തോഷം പുറകെ വരുന്നു. പൂര്‍ണമായും അതിലേക്ക് എത്തിയിട്ടില്ല.
നിര്‍മാതാക്കളും ഞങ്ങളും അഭിനേതാക്കളും എല്ലാവരും പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന, വലിയ സാധ്യതകളുണ്ടായിരുന്ന സിനിമയായിരുന്നു. ഞാന്‍ തന്നെയാണ് വേണ്ടെന്ന് വെക്കുന്നത്. അങ്ങനെ തീരുമാനിക്കേണ്ടി വന്നു. ഇല്ലെങ്കില്‍ അതിലും വലിയ പ്രശ്നങ്ങളിലേക്ക് പോയേനെ. അത് ഞാനും കിരണും ഇരിക്കുമ്പോള്‍ പറയാറുണ്ട്, നമുക്ക് നമ്മളെക്കുറിച്ച് ആലോചിച്ച് അഭിമാനിക്കാവുന്ന കാര്യമാണെന്ന്. കാരണം ആരും അത് ചെയ്യില്ല.
അടുത്ത ദിവസം തുടങ്ങിയ വിയര്‍പ്പാണ്. അത് മാറ്റി വച്ച്, അതിന്റെ അവശിഷ്ടങ്ങളൊക്കെ അവിടെ തന്നെ കിടക്കുമ്പോള്‍ വേറൊരു സിനിമ ആദ്യ സീന്‍ മുതല്‍ എഴുതി തുടങ്ങുകയാണ്. അത് മാനസികമായി വളരെ ടാസ്ക് ആണ്. അതിലൂടെ കടന്നു പോകുന്നവര്‍ക്കേ അത് അറിയൂ. അതിന് ലഭിച്ച റിസള്‍ട്ട് കാവ്യ നീതിയാണ്. നമ്മള് ഈ പരിപാടിയിലേക്ക് ഇറങ്ങുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം എന്നതാണ് ഇതിന്റെ സത്യാവസ്ഥ. എന്തും സംഭവിക്കാം. പരാജയങ്ങള്‍ സംഭവിക്കാം. ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കാം. അത് മനസിലാക്കി വേണം ഇറങ്ങാന്‍''.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Girish AD talks about dropping Premalu 2. Recalls why he decided to move on from it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി

യുകെയില്‍ ലൊക്കേഷന്‍ കാണുന്നതിനിടെയാണ് പ്രേമലു 2 നടക്കില്ലെന്ന് പറയുന്നത്, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്റ്റേജ്: എഡിറ്റര്‍ ആകാശ് ജോസഫ്



