പൊലീസ് വേഷത്തിൽ പൃഥ്വിരാജും കരീനയും; ദായ്റയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദായ്റ

Daayra
Daayra
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 ഓഗസ്റ്റ് 2026, 2:08 pm IST

മുംബൈ: പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ദായ്റയുടെ പുതിയ കാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. ചിത്രത്തിൽ ഡി.സി.പി. രമൺ കുമാറായാണ് പൃഥ്വിരാജ് എത്തുന്നത്. ഡി.സി.പി. അജൂനി കോഹ്‌ലിയാണ് കരീനയുടെ കഥാപാത്രം.

ഗൗരവമുള്ള ഭാവത്തിലാണ് പൃഥ്വിരാജിന്റെ പോസ്റ്റർ. പത്രസമ്മേളനത്തിനിടയിൽ നിൽക്കുന്ന രമൺ കുമാറിനെയാണ് പോസ്റ്ററിൽ കാണുന്നത്. ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന രോഷം കഥാപാത്രത്തിന്റെ ഭാവത്തിൽ പ്രകടമാണ്.

ശക്തമായ നോട്ടത്തോടെയാണ് കരീനയുടെ പോസ്റ്റർ. ഡി.സി.പി. അജൂനി കോഹ്‌ലിയുടെ ഗൗരവവും ആത്മവിശ്വാസവും പോസ്റ്ററിൽ പ്രകടമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കുകളുടെ പശ്ചാത്തലത്തിലാണ് കരീനയുടെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

Character poster of Prithviraj and Kareena Kapoor from Daayra

Character poster of Prithviraj and Kareena Kapoor from Daayra

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദേശീയ പുരസ്കാര ജേതാവായ മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദായ്റ. യാഷ് കേശ്വാനി, സിമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദായ്റയുടെ ട്രെയിലർ ഓഗസ്റ്റ് 31ന് പുറത്തിറങ്ങും. സെപ്റ്റംബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പിആർഒ- സതീഷ് എരിയാളത്ത്

News Now

Summary

Character poster of Prithviraj and Kareena Kapoor from Daayra is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates