
'ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് 'ടിക്കി ടാക്ക'യ്ക്ക് വേണ്ടിയാണ്'; ആസിഫ് അലി
വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ആസിഫ് അലിയുടെ വരാൻ പോകുന്ന പ്രൊജക്ടുകളിൽ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക'. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
നസ്‌ലിൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ള ചിത്രമാണ് ടിക്കി ടാക്കയെന്ന് ആസിഫ് ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു. "ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് ടിക്കി ടാക്കയ്ക്ക് വേണ്ടിയിട്ടാണ്.
പൂർണമായും തിയറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന സിനിമയായിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുഴുനീള ആക്ഷൻ ചിത്രമാണ്". - ആസിഫ് അലി പറഞ്ഞു. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
നാവിസ് സേവിയർ, റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരിക്കേറ്റതിനെ ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Asif Ali talks about Tiki Taka.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി

'ആസിഫ് ഒരു ചക്കരയാണ്; ആരേയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല; ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരുത്താം'; പ്രതികരിച്ച് മീര അനില്‍



