'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

ആയുര്‍വേദത്തെ ചെറുതായി കുത്തുന്നതായി തോന്നി

Vaazha 2
Vaazha 2
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :14 ഏപ്രിൽ 2026, 3:49 pm IST

വാഴ 2വിനെതിരെ വിമര്‍ശനവുമായി ആയുര്‍വേദ ഡോക്ടര്‍. ആയുര്‍വേദത്തിനെതിരായ പ്രൊപ്പഗാണ്ടയാണ് വാഴ 2 എന്നാണ് ഡോക്ടറായ വിഎസ് പ്രിയയുടെ ആരോപണം. സിനിമയുടെ റിവ്യു വിഡിയോയിലാണ് ഡോക്ടര്‍ ചിത്രത്തിനെതിരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലിവര്‍ സിറോസിസ് വരുന്നത് ആയുര്‍വേദ മരുന്ന് കഴിച്ചിട്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും പ്രിയ പറയുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ വരെ വാഴ 2 ഹിറ്റാണ്. യൂട്യൂബ് ചാനലുകളിലും മറ്റ് സോഷ്യല്‍ മീഡിയയിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. സിനിമ ഇഷ്ടമായി. നല്ല എന്റര്‍ടെയ്‌നര്‍ ആണ്. ആദ്യാന്തം പിടിച്ചിരുത്തുന്ന ചിത്രമാണ്. ചെറുപ്പക്കാര്‍ക്ക് വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ്. രസകരമായ കഥയായിട്ടു തോന്നും. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

''എനിക്ക് തോന്നിയൊരു കാര്യം, അത് നെഗറ്റീവായിട്ടാണോ എന്റെ അഭിപ്രായമായിട്ടാണോ പറയേണ്ടത് എന്നറിയില്ല. എങ്കിലും പറയണമെന്ന് തോന്നി. ഓരോ സിനിമയ്ക്കും അതിന്റേതായ പൊളിറ്റിക്‌സും പ്രൊപ്പഗാണ്ടയും ഉണ്ടാകും. മേക്കേഴ്‌സിന്റെ അഭിപ്രായം ആയിരിക്കും സിനിമയിലൂടെ പ്രതിഫലിക്കുന്നത്.'' ഡോക്ടര്‍ പറയുന്നു.

ഉദാഹരണമായി മാളികപ്പുറം, എമ്പുരാന്‍, ധുരന്ധര്‍. ഇതെല്ലാം സംവിധായകരുടെ കാഴ്ചപ്പാട് നമ്മളിലേക്ക് എത്തുന്ന സിനിമകളാണ്. ഈ ചിത്രത്തിലും, ഭയങ്കര വലിയ പ്രൊപ്പഗാണ്ടയൊന്നുമല്ല. നല്ല എന്റര്‍ടെയ്‌നറുമാണ്. എങ്കിലും എനിക്ക് തോന്നിയതാണ്. ഞാന്‍ ആയുര്‍വേദ ഡോക്ടറാണ്. അതുകൊണ്ടായിരിക്കാം. ആയുര്‍വേദത്തെ ചെറുതായി കുത്തുന്നതായി എനിക്ക് തോന്നി എന്നും ഡോക്ടര്‍ പറയുന്നു.

''ഒരു സമയത്ത് അതൊരു ട്രെന്റായിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ ആയുര്‍വേദത്തെ ചവിട്ടി താഴ്ത്താന്‍ നോക്കുന്നതും ആയുര്‍വേദത്തെ താഴ്ത്തിക്കെട്ടാന്‍ നോക്കുന്നതുമായ ട്രെന്റുണ്ടായിരുന്നു. ഇപ്പോഴും പലരും ചെയ്യുന്നുണ്ട്. എന്നെ കാണാന്‍ വരുന്ന രോഗികള്‍ പലരും ഡോക്ടറേ ഈ മരുന്ന് കഴിച്ചാല്‍ പ്രശ്‌നമാകുമോ? ആയുര്‍വേദം കഴിക്കാന്‍ പാടില്ലെന്ന് മറ്റേ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നൊക്കെ പറയും''.

''സിനിമയുടെ കഥ ഞാന്‍ പറയുന്നില്ല. സിനിമ കണ്ടവര്‍ക്ക് കത്തും. ലിവര്‍ സിറോസിസ് വരുന്നത് ആയുര്‍വേദ മരുന്ന് കഴിച്ചിട്ടാണെന്നൊക്കെ കാണിക്കുന്നുണ്ട്. അതിന് അത്ര വാലിഡിറ്റി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നിയൊരു അഭിപ്രായമാണ്. ആയുര്‍വേദത്തിനെതിരായൊരു പ്രൊപ്പഗാണ്ടയായി തോന്നി.'' എന്നും ഡോക്ടര്‍ പറയുന്നു.

News Now

Summary

Ayurveda doctor criticises Vaazha 2 and calls it a propaganda against ayurveda.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics