ഹൈദരബാദിൽ നടന്ന പ്രീറിലീസ് ഇവന്റിൽ താരം ധരിച്ച പിങ്ക് ഷറാറ സെറ്റാണ് വിവാദമായത്

ചിത്രം; ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:06 am IST

News Now

ഏറെ തിരക്കിലാണ് നടി ആലിയ ഭട്ട്. ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങൾ റിലീസിന് എത്തുകയാണ്. ഭർത്താവ് രൺവീർ കപൂറിന് ഒപ്പമുള്ള ബ്രഹ്മാസ്ത്രയാണ് പുതിയ ചിത്രം. ഇപ്പോൾ ബ്രഹ്മാസ്ത്രയുടെ പ്രമോഷൻ തിരക്കിലാണ് താരം. നിറവയറിലുള്ള ആലിയയുടെ നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. 

Story image

ഹൈദരബാദിൽ നടന്ന പ്രീറിലീസ് ഇവന്റിൽ താരം ധരിച്ച പിങ്ക് ഷറാറ സെറ്റാണ് വിവാദമായത്. വസ്ത്രത്തിന്റെ പുറകിലായി ‘ബേബി ഓൺ ബോർഡ്’ എന്ന് എഴുതിയിരുന്നു. പരിപാടിക്കിടെ അവതാരകനായ കരൺ ജോഹർ ആലിയ രണ്ട് കുട്ടികൾക്കാണു ജന്മം നൽകുന്നതെന്ന് പറഞ്ഞു. അതിലൊന്നാണ് ബ്രഹ്മാസ്ത്ര. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിഞ്ഞ തിരിഞ്ഞു നിന്ന് ഷറാറയിൽ ‘ബേബി ഓൺ ബോര്‍ഡ്’ എന്ന് എഴുതിയത് കാണിച്ചു കൊടുക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഒരു വിഭാ​ഗം വിമർശനവുമായി രം​ഗത്തെത്തിയത്. കുഞ്ഞിന്റെ ജനനം പോലും സിനിമയുടെ പ്രമോഷന് ഉപയോഗിക്കുന്നുവെന്നാണ് വിമർശനം. താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. എന്തു ധരിക്കണമെന്നും അതിൽ എന്ത് എഴുതണമെന്നതും ആലിയയുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് ആരാധകർ മറുപടി നല്‍കുന്നു. ഡിസൈനർമാരായ അബു ജാനി, സന്ദീപ് കോസ്‌ലയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates