'വിഷമമുണ്ട്': വിഡിയോയുമായി ബാലയുടെ മുൻ ഭാര്യ എലിസബത്ത്

തന്റെ ലൈഫിലുണ്ടായ സന്തോഷത്തെക്കുറിച്ച് പറയാനാണ് എലിസബത്ത് യൂട്യൂബിൽ വിഡിയോയുമായി എത്തിയത്

elizabeth bala
എലിസബത്ത്, ബാലയുടെ വിവാഹ ചിത്രം
Last Updated :24 October 2024, 10:29 am IST

നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ വിഡിയോ പങ്കുവച്ച് മുൻ ഭാര്യ എലിസബത്ത്. തനിക്ക് വിഷമമുണ്ടെന്നും എന്നാൽ കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. ജോലി സംബന്ധമായി തന്റെ ലൈഫിലുണ്ടായ സന്തോഷത്തെക്കുറിച്ച് പറയാനാണ് എലിസബത്ത് യൂട്യൂബിൽ വിഡിയോയുമായി എത്തിയത്.

‘കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വിഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റെ അടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.

ഇന്ന് എന്റെ ഡിപ്പാർട്ട്മെന്റിൽ വന്ന് എനിക്ക് കുറച്ച് ചോക്ലേറ്റ് സമ്മാനമായി തന്നു. സത്യത്തിൽ ഞാൻ ചെയ്തത് വളരെ ചെറിയൊരു കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു വന്നൊരാൾ നന്ദിപറയുന്നത് നമ്മെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യമാണ്. അതിനു മുൻപായി കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്.’ - എലിസബത്ത് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിഡിയോ. ഇതിനോടകം ഒന്നര ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ എലിസബത്തിന് പിന്തുണയുമായി എത്തുന്നത്. എപ്പോഴും സന്തോഷമായിട്ട് ഇരിക്കൂ- എന്നാണ് ഭൂരിഭാ​ഗം കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now