അന്ന് മികച്ച നടനും സംവിധായകനും ചിത്രത്തിനുമുള്ള അവാര്‍ഡ് കിട്ടേണ്ടതായിരുന്നു; ദേശീയ അവാര്‍ഡില്‍ അട്ടിമറി നടന്നു: ബാലചന്ദ്ര മേനോന്‍
കേരളത്തില്‍ നിന്നു വന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ് മാറിപ്പോയത്

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, ഗായകന്‍, എഡിറ്റര്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ തന്നെ ഈ ജോലികളെല്ലാം ചെയ്ത് കയ്യടി നേടുകയും ചെയ്തിട്ടുണ്ട് ബാലചന്ദ്ര മേനോന്‍.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1997 ല്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്ര മേനോന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. എന്നാല്‍ അന്ന് പുരസ്‌കാര നിര്‍ണയത്തില്‍ അട്ടിമറി നടന്നുവെന്നാണ് ബാലചന്ദ്ര മേനോന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷം ആഘോഷിക്കുന്ന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍.
'അവാര്‍ഡ് നിശ്ചയം പൂര്‍ത്തിയായപ്പോള്‍ ഞാനായിരുന്നു മികച്ച നടന്‍, ഞാന്‍ മാത്രം. എന്റേതായിരുന്നു മികച്ച ഫീച്ചര്‍ ഫിലിം. ഞാനായിരുന്നു മികച്ച സംവിധായകന്‍. മൂന്ന് അവാര്‍ഡുകളും ബാലചന്ദ്രമേനോന് എന്ന് പറഞ്ഞ് തീരുമാനമാകേണ്ട സമയം വന്നപ്പോള്‍ തിരിമറി നടന്നു. അതില്‍ കേരളത്തില്‍ നിന്നുവന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ്, ഈ രീതിയില്‍ മാറിപ്പോയത്', എന്നായിരുന്നു ബാലചന്ദ്ര മേനോന്‍ പറയുന്നത്.
ബാലചന്ദ്ര മേനോന് 1997 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സുരേഷ് ഗോപിയ്‌ക്കൊപ്പം പങ്കിടേണ്ടി വന്നിരുന്നു. കളിയാട്ടത്തിലെ പ്രകടനത്തിലൂടെയാണ് സുരേഷ് ഗോപിയെ തേടി പുരസ്‌കാരമെത്തിയത്. കളിയാട്ടം ഒരുക്കിയ ജയരാജ് ആയിരുന്നു മികച്ച സംവിധായകന്‍. കന്നഡ ചിത്രം തായി സാഹിബ ആയിരുന്നു മികച്ച സിനിമ.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Balachandra Menon accusses foul play in 1997 national film awards. he was expected to win best director and film also.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




