
'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി'യെന്ന് ബേസിൽ; മെയിൻ ഫോട്ടോ എവിടെ എന്ന് നസ്രിയ
മെയിൻ ഫോട്ടോ എവിടെ എന്നായിരുന്നു നസ്രിയയുടെ ചോദ്യം.

കഴിഞ്ഞ ദിവസം കേരള സൂപ്പർ ലീഗ് മത്സരത്തിനിടെ നടൻ ബേസിൽ ജോസഫിന് പറ്റിയ അബദ്ധത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബേസിലിനെ ട്രോളി ടൊവിനോയും സഞ്ജു സാംസണും കൂടി എത്തിയതോടെ സംഗതി ആരാധകരും ഏറ്റെടുത്തു. ഇപ്പോഴിതാ ടൊവിനോയ്ക്കും സഞ്ജുവിനുമുള്ള മറുപടി നൽകിയിരിക്കുകയാണ് ബേസിൽ.
കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ് എന്നാണ് ടൊവിനോയെയും സഞ്ജുവിനെയും ടാഗ് ചെയ്ത് ബേസിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ബേസിലിന്റെ പോസ്റ്റിന് താഴെ സഞ്ജുവും നസ്രിയയുമുൾപ്പെടെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. മെയിൻ ഫോട്ടോ എവിടെ എന്നായിരുന്നു നസ്രിയയുടെ ചോദ്യം. 'നീയും എന്നെ' എന്നാണ് ബേസില്‍ തിരിച്ചു കമന്റ് ചെയ്തത്.
ആശംസകൾ പയ്യാ. അടുത്ത തവണ കൈ തരാൻ മലപ്പുറം എഫ്സിയുമായി താൻ വരാമെന്നായിരുന്നു സഞ്ജു സാംസന്റെ കമന്റ്. ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാംപ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങില്‍ ഫോഴ്സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങി.
ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. ആ വിഡിയോയാണ് ട്രോൾ രൂപത്തിൽ വൈറലായത്. വൈറല്‍ ആയ വിഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ആയി നൽകിയതും സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ‘നീ പക പോക്കുകയാണല്ലേടാ’ എന്നായിരുന്നു ഇതിന് ബേസിലിന്റെ കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'

'ആ ദിവസം ഞാന്‍ മറക്കില്ല, നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; സ്ത്രീ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?
